HOME
DETAILS

ഹൈദരലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും ബഹ്‌റൈനില്‍ ഉജ്ജ്വല സ്വീകരണം

  
backup
May 14 2017 | 08:05 AM

hydarali-thangal-and-kunhalikutty-bahrain-news

മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, നിയുക്ത എം.പി പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കു ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ബഹ്‌റൈന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഹരിതചന്ദ്രിക 2017' ല്‍ പങ്കെടുക്കാനാണ് നേതാക്കള്‍ പ്രധാനമായും ബഹ്‌റൈനിലെത്തിയത്.

വ്യാഴാഴ്ച രാത്രി ബഹ്‌റൈന്‍ സമയം 10.30ഓടെ ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയ നേതാക്കളെ സ്വീകരിക്കാന്‍ ബഹ്‌റൈന്‍ കെ.എം.സി.സിയുടെയും സമസ്തയുടെയും നേതൃത്വത്തിലുള്ള വന്‍ ജനാവലിയാണ് ബഹ്‌റൈന്‍ എയര്‍പോര്‍ട്ടിലെത്തിയത്. കഴിഞ്ഞ ദിവസം മുസഫര്‍ നഗറില്‍ നടന്ന ബൈത്തുറഹ്മ താക്കോല്‍ദാന ചടങ്ങിനു ശേഷമാണ് ഇരുനേതാക്കളും എയര്‍ ഇന്ത്യ വഴി ബഹ്‌റൈനിലെത്തിയത്. എയര്‍പോര്‍ട്ടിലിറങ്ങിയതു മുതല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കു ചുറ്റും കൂടി ഫോട്ടോയും സെല്‍ഫിയും എടുക്കാനും വിജയാഹ്ലാദം പങ്കുവെക്കാനും അഭിവാദ്യംചെയ്യാനും നിരവധി പ്രവാസികള്‍ തിരക്കുന്ന കാഴ്ചയായിരുന്നു എയര്‍പോര്‍ട്ടിലെങ്ങും.

മലപ്പുറത്തെ വിജയത്തിനു ശേഷം കുഞ്ഞാലിക്കുട്ടിലുടെ പ്രഥമ ജി.സി.സി സന്ദര്‍ശനമാണിതെന്നും ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണദ്ദേഹം വീണ്ടും ബഹ്‌റൈനിലെത്തുന്നതെന്നും സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കുട്ടൂസ മുണ്ടേരി അറിയിച്ചു. കൂടാതെ മുസ്‌ലിം ലീഗിന്റെ നിയമസഭാ പാര്‍ട്ടി നേതാവായി ചുമതലയേറ്റെടുത്ത ഡോ.എം.കെ മുനീറും ബഹ്‌റൈനിലെത്തുന്നുണ്ട്. മുനീറിന്റെ പ്രഥമ ബഹ്‌റൈന്‍ സന്ദര്‍ശനം കൂടിയാണിത്.

ഇന്ന് വൈകീട്ട് 7 മണിക്ക് മനാമ അല്‍ രാജ സ്‌കൂളിലാണു ഹരിത ചന്ദ്രിക ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങില്‍ ഹൈദരലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ക്കു പുറമെ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, പ്രഭാഷകന്‍ സിദ്ധീഖലി രാങ്ങാട്ടൂര്‍ എന്നിവരും പ്രഭാഷണം നടത്തും.

കൂടാതെ, ബഹ്‌റൈനിലെ സാമൂഹിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബഹ്‌റൈന്‍ പ്രഥമ വാര്‍ഷിക പതിപ്പിന്റെ പ്രകാശനവും പരിപാടിയില്‍ നടക്കും. പ്രമുഖ അറബ് ഇംഗ്ലീഷ് എഴുത്തുകാരി നൂര്‍ അല്‍നുഐമി, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹ്മദ്, മസ്‌ക്കത്ത് കെ.എം.സി.സി പ്രസിഡന്റ് സി.കെ.വി യൂസുഫ് എന്നിവരും മറ്റു പ്രമുഖരും സംബന്ധിക്കും.

സ്വീകരണ ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ആലിയ ഹമീദ് ഹാജി, കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ട്രഷറര്‍ ഹബീബുര്‍റഹ്മാന്‍, ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുപുറം, ഒ.ഐ.സി.സി നാഷണല്‍ പ്രസിഡന്റ് ബിനു കുന്നന്താനം, ജനതാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് നജീബ് കടലായി, ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരി, കെ.എം.സി.സി സംസ്ഥാന, ജില്ലാ, ഏരിയാ ഭാരവാഹികള്‍, സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago