സഊദി പൊതുമാപ്പ്; മടങ്ങിയത് 1500 ഓളം മലയാളി പ്രവാസികള്‍
ജിദ്ദ: സഊദിയില്‍ പൊതുമാപ്പില്‍ മടങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കാല് ലക്ഷത്തിന് മുകളിലെത്തി. അതേസമയം മലയാളികളുടെ എണ്ണം 1500 കടന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് നാട്ടിലേക്ക് പുറപ്പെടും. രണ്ടായിരത്തിലധികം മലയാളികള്‍ ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെയും കോണ്‍സുലേറ്റിനെയും സമീപിച്ചിട്ടുണ്ട്. പൊതുമാപ്പ് കാലാവധി കഴിയാന്‍ ഇനി 43 ദിവസമേ അവശേഷിക്കുന്നുള്ളൂ.
ജിദ്ദയില്‍ 413 മലയാളികളാണ് കോണ്‍സുലേറ്റിനെ ഔട്ട് പാസിന് സമീപിച്ചത്. റിയാദ് എംബസിയില്‍ നിന്ന് മലയാളികളായ 1087 പേര് ഔട്ട്സ് നേടി. പാസ്പോര്‍ട്ട് കയ്യിലുണ്ടായിരുന്നവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ കേരളത്തിലേക്ക് മടങ്ങിയവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലത്തെിയിരിക്കും.
ഇന്ത്യയിലേക്ക് മടങ്ങിയവരുടെ എണ്ണം 25000 ത്തിലധികം വരുമെന്ന് ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ അനില്‍ നോട്ടിയാല്‍ പറഞ്ഞു. 23155 പേര് ഇതുവരെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്സുലേറ്റിെന്റയും സഹായം തേടിയിട്ടുണ്ട്. അതേ സമയം പൊതുമാപ്പില്‍ വിവധ രാജ്യക്കാരായ 32000 പേര് സഊദി വിട്ടതായാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. ഇളവ്കാലം ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ താല്പര്യം കാണിച്ചത് ഇന്ത്യക്കാരാണ് എന്ന് സഊദി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് എംബസികളെ അപേക്ഷിച്ച് ഇന്ത്യന്‍ എംബസി വിപുലമായ സൗകര്യങ്ങളാണ് ഇന്ത്യക്കാരായ അനധികൃത താമസക്കാര്‍ക്ക് നാടണയാനായി ഒരുക്കിയത്.
രാജ്യത്തെ മൊത്തം അനധികൃതതാമസക്കാരുടെ കണക്ക് പരിശോധിക്കുേമ്പാള്‍ അഞ്ച് ശതമാനം പോലും പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും സഊദിയിലുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇളവുകാലത്തിന് ശേഷം പിഴയും തടവും വിലക്ക് ഏര്‍പ്പെടുത്തലും പ്രാബല്യത്തില്‍ വരുമെന്നും ജവാസാത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."