കുറ്റപത്രം തിരിച്ചയച്ച ഉത്തരവ് സി.ബി.ഐക്ക് തിരിച്ചടി: വി.എസ്
തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പു കേസില്‍ കുറ്റപത്രം തിരിച്ചയച്ചുകൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവ് സി.ബി.ഐയുടെ കേരള ഘടകത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് വി.എസ്.അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സി.ബി.ഐ ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായ സലിംരാജും, റവന്യൂ ഉദ്യോഗസ്ഥയായ അയാളുടെ ഭാര്യയുമുള്‍പ്പെടെ 27 പ്രതികളുണ്ടായിരുന്നു. എന്നാല്‍, അന്വേഷണത്തിനൊടുവില്‍ സലിംരാജും ഭാര്യയും അടക്കം പ്രധാന പ്രതികളെ ഒഴിവാക്കിക്കൊണ്ടാണ് സി.ബി.ഐ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ട്. ഇതു കണ്ടെത്തിയതുകൊണ്ടാണു കോടതി പുനരന്വേഷണത്തിനായി തിരിച്ചയച്ചിരിക്കുന്നത്.
കഴിഞ്ഞ കുറേ കാലമായി സി.ബി.ഐയുടെ കേരളഘടകം പണത്തിനും സ്വാധീനങ്ങള്‍ക്കും വശംവദരായി പ്രമാദമായ പല കേസുകളും ഇത്തരത്തില്‍ വച്ചു താമസിപ്പിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."