'നവകേരളത്തിനായി മതേതര ക്യാംപസുകള്‍' എന്ന മുദ്രാവാക്യത്തോടെ കേരള സര്‍വകലാശാല യൂനിയന്‍ ബജറ്റ്
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂനിയന്‍ 2018-19 ബജറ്റ് അവതരണവും ജനറല്‍ കൗണ്‍സിലും കേരള സര്‍വകലാശാല സെനറ്റ് ചേംബറില്‍ നടന്നു.'നവകേരളത്തിനായി മതേതര ക്യാമ്പസുകള്‍' എന്ന മുദ്രാവാക്യമാണ് ബജറ്റില്‍ ഉയര്‍ത്തിപ്പിടിച്ചത്.
ലിംഗനീതി, ജൈവ പച്ചക്കറികൃഷി, വര്‍ഗീയ വിരുദ്ധ ക്യാംപയിനുകള്‍, നവകേരളത്തിനായി ക്യാംപസുകളെ സജ്ജമാക്കുന്ന പരിപാടികള്‍ എന്നിവ ഉള്‍ക്കൊളളുന്ന ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. പരിപാടിയില്‍ സര്‍വകലാശാല ചെയര്‍പേഴ്സണ്‍ ശ്യാമിലി ശശികുമാര്‍ അധ്യക്ഷയായി. ചടങ്ങ് സിന്‍ഡിക്കേറ്റ് അംഗം ശ്രീ. ഷിജുഖാന് ഉദ്ഘാടനം നിര്‍വഹിച്ചു.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച് ബാബുജാന്, ലെനില്‍ ലാല്‍ .എം, സര്‍വകലാശാല ഫിനാന്‍സ് ഓഫിസര്‍ ലെജു ബോസ്, പി.ആര്.ഒ ഡോ. അജിത .എസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സര്‍വകലാശാല യൂനിയന്‍ ബജറ്റ് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് ആര്.എസ് അവതരിപ്പിച്ചു. സര്‍വകലാശാല യൂനിയന്‍ വൈസ് ചെയര്മാന് ജോണ്‍ വില്ല്യംസ് നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."