HOME
DETAILS
MAL
വാര്‍ഷിക സ്ഥിതിവിവര കണക്കുകളുടെ ശേഖരണം ജൂലൈ 15 വരെ
backup
June 03 2019 | 17:06 PM
തിരുവനന്തപുരം: വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി പ്രവര്‍ത്തകര്‍ മുഖേന സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടേയും വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നു. ജൂലൈ ഒന്ന് മുതല്‍ 15 വരെയാണ് സ്ഥിതി വിവരക്കണക്കുകള്‍ ശേഖരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കുള്ള അടിസ്ഥാന രേഖയാണ് വാര്‍ഷിക സ്ഥിതിവിവര കണക്കുകള്‍. അതിനാല്‍ ഇതില്‍ കൃത്യത ഉറപ്പുവരുത്തേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. അങ്കണവാടി പ്രവര്‍ത്തകര്‍ ജൂണ്‍ ഒന്നു മുതല്‍ 15 വരെയുള്ള തിയതികളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നതിന് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലേക്ക് പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പ് വരുത്തേണ്ടതാണെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."