പാറ്റോലി തോട്ടില്‍ മാലിന്യം ഒഴുക്കുന്നു
പരിസരവാസികള്‍ പകര്‍ച്ചവ്യാധിയുടെ പിടിയില്‍കരുനാഗപ്പള്ളി: കുലശേഖരപുരം, തഴവ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ കൂടി ഒഴുകി വട്ടക്കായലില്‍ പതിക്കുന്ന പാറ്റോലി തോട്ടില്‍ മലിനജലം ഒഴുക്കിവിടുന്നതായി പരാതി. ശൗചാല മാലിന്യം, മൃഗങ്ങളുടെ വേസ്റ്റുകള്‍, തൊഴുത്തിലെ മലിനജലം തുടങ്ങി മാലിന്യങ്ങള്‍ ഒഴുക്കാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ് പാറ്റോലിത്തോട്.
തോടിന്റെ ഇരുകരകളിലും മറ്റുമായി കഴിയുന്ന കുടുംബങ്ങള്‍ പകര്‍ച്ചവ്യാധിയുടെ പിടിയിലാണ്. ശാസ്താംപൊയ്ക ജങ്ഷന് തെക്ക്, വെട്ടോലിമുക്ക്, പാലത്തിന്‍ കട ജങ്ഷന്‍, ചിറ്റുമൂല പാലം എന്നിവിടങ്ങളില്‍ ശൗചാലയത്തിലേയും, തൊഴിത്തിലേയും മലിനജലം പൈപ്പുകള്‍ തോട്ടിലേക്ക് സ്ഥാപിച്ച് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്.
തോടിന് സമീപത്ത് താമസിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൊഴില്‍ ഉറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ തോട് വൃത്തിയാക്കാന്‍ തോട്ടിലിറങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് തൊഴിലാളികളില്‍ ചിലര്‍ക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും ശരീരമാസകലം ചൊറിഞ്ഞ് പൊട്ടി പലരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയുമാണ്. ഉയര്‍ന്ന പുരയിടങ്ങളില്‍ നിന്ന് പലരും തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടാന്‍ പി.വി.സി പൈപ്പ് വരെ സ്ഥാപിച്ചിരിക്കുകയാണ്. ഈ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിരുന്നു.
എന്നാല്‍ ഇവരുടെ മൗനാനുവാദത്തോടെ പാറ്റോലിത്തോട്ടിലേക്ക് പിന്നെയും മാലിന്യങ്ങള്‍ ഒഴുക്കി കൊണ്ടിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാറ്റോലി തോട്ടിലെ കൈയേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനും മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരേയും നടപടി സ്വീകരിച്ചിരുന്നു. പിന്നീട് ഒഴിപ്പിക്കല്‍ ചില ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ കാരണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."