കത്വ കേസ്: ജൂണ്‍ പത്തിന് വിധി പ്രഖ്യാപിച്ചേക്കും
പട്യാല: കത്വയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ വിധി ജൂണ്‍ പത്തിന് വിധിച്ചേക്കും. കോടതിയുടെ അന്തിമ നടപടികള്‍ ഇന്നത്തോടെ അവസാനിച്ചേക്കുമെന്ന് സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജഗതീശ്വര് കുമാര്‍ ചോപ്ര പറഞ്ഞു.
കേസിലെ വിധി പ്രസ്താവ്യം ജൂണ്‍ പത്തിനുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുന്‍പ് പത്താന്‍കോട്ടില്‍ ആരംഭിച്ച കേസ് പിന്നീട് സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് പഞ്ചാബിലേക്ക് മാറ്റുകയായിരുന്നു. കൂടുതല്‍ വിചാരണക്കായി കോടതി ഇന്നത്തേക്ക് പിരിഞ്ഞു. കേസിലെ കുറ്റപത്രം കഴിഞ്ഞ വര്‍ഷം മെയ് 30ന് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് വിചാരണ ദിനപ്രതി നടന്നിരുന്നു. പ്രോസിക്യൂഷന് വാദങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. കേസില്‍ ഏഴ് കുറ്റവാളികളാണുള്ളത്. മുന്‍ റവ്യന്യു ഉദ്യോഗസ്ഥന് സഞ്ജി റാം, സ്പെഷല്‍ പൊലിസ് ഓഫിസര്‍ ദീപക് ഖജുറായ, സുരീന്ദര്‍ കുമാര്‍, പര്‍വീഷ് കുമാര്‍, വിഷാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍. നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച അന്വേഷണ ഉദ്യോഗസ്ഥരായ ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത് എന്നിവരാണ് കുറ്റവാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."