മാമ്പുഴയില്‍ അപൂര്‍വയിനം ചിത്രശലഭത്തെ കണ്ടെത്തി
കരുവാരകുണ്ട്: മാമ്പുഴയില്‍ അപൂര്‍വയിനം ചിത്രശലഭത്തെ കണ്ടെത്തി. വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന അറ്റാകസ് ചിത്രശലഭത്തെയാണു തിങ്കളാഴ്ച മാമ്പുഴയില്‍ കണ്ടെത്തിയത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് സെന്റര്‍ പീച്ചിയിലെ ശാസ്ത്രജ്ഞന്‍ ഡോ.ജോര്‍ജ് മാത്യൂവാണു ചിത്രശലഭത്തെ കണ്ടു സ്ഥീരികരിച്ചത്.
ലാപ്പ്‌ടോപ്പറെ എന്ന ഷഡ്പദ ഗണത്തിലുളള സാറ്റര്‍ നൈഡ് കുടുംബത്തില്‍പ്പെട്ടതാണ് അറ്റാക്കസ് ചിത്രശലഭം. മലയോര മേഖലകളില്‍ അപൂര്‍വമായി കാണപ്പെടുന്ന ഇവ ശുദ്ധവനങ്ങളിലാണ് കാണപ്പെടുന്നത്. ചിത്രശലഭ വിഭാഗത്തില്‍ ഏറ്റവും വലുതും മനോഹാരിതയും ഇവയാണ് . 25 സെന്റിമീറ്ററാണ് ഇതിന്റെ വലിപ്പം. മുന്‍ ഭാഗത്തെ ചിറകുകള്‍ ത്രികോണാകൃതിയിലാണ്. ചിറകുകളിലെ വിവിധ നിറങ്ങളാണ് ഇതിനെ ആകര്‍ഷിക്കുന്നത്.
വായയില്ലാത്തതിനാല്‍ ഭക്ഷണം കഴിക്കാതെയാണ് ഈ ചിത്രശലഭങ്ങളുടെ ജീവിതം . ലാവ ആയിരിക്കുന്ന സമയത്തു കിട്ടുന്ന എനര്‍ജി റിസര്‍വ് ചെയ്താണു ജീവിതം. അതു കൊണ്ടു തന്നെ ഇവ അഞ്ചു മുതല്‍ ഏഴു ദിവസം മാത്രമാണു ജീവിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഒരിടത്തു തന്നെ അടഞ്ഞു കൂടിയിരിക്കുന്ന സ്വഭാവമാണ് അറ്റാക്കസ് ചിത്രശലഭങ്ങള്‍ക്കുള്ളത്. മൃദുലമായ കൊമ്പും ചിറകുകളിലെ പാമ്പിന്റെ മുഖ അകൃതിയുമാണു ചിത്ര ശലഭത്തെ ആകര്‍ഷിക്കുന്നത്. അപൂര്‍വയിനം ചിത്ര ശലഭത്തെ കണ്ട വാര്‍ത്തയറിഞ്ഞു നൂറു കണക്കിനാളുകളാണു മാമ്പുഴയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."