HOME
DETAILS

കാട്ടാനകളുടെ കണക്കെടുപ്പ് 17 മുതല്‍ 19 വരെ

  
backup
May 14 2017 | 19:05 PM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa-2



തൊടുപുഴ: കാട്ടാനകളുടെ കണക്കെടുപ്പ് 17 മുതല്‍ 19 വരെ നടക്കും. കണക്കെടുപ്പിന്റെ ഭാഗമായി  മറയൂര്‍, മൂന്നാര്‍ മേഖലയില്‍ പരിശീലനം പൂര്‍ത്തിയായതായി  മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദ് അറിയിച്ചു.
രാജ്യ വ്യാപകമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള പ്രൊജക്ട് എലിഫന്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.  അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടക്കുന്നത്.
മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ കീഴിലുള്ള ഷോല നാഷാണല്‍ പാര്‍ക്കില്‍ ഒന്‍പത് ബ്‌ളോക്കുകള്‍, ഇരവികൂളം നാഷണല്‍ പാര്‍ക്കില്‍ ഏഴ് ബ്ലോക്കുകള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ ഏഴ് ബ്ലോക്കുകള്‍ എന്നിങ്ങനെ 23 ബ്ലോക്കുകകളായാണ് കണക്കെടുപ്പ് നടത്തുന്നത്. വനം വകുപ്പ് ജീവനക്കാര്‍, വാച്ചര്‍മാര്‍, എന്‍ജിഒ എന്നിവരുള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് മൂന്ന് ദിവസങ്ങളിലായി ഓരോ ബ്ലോക്കിലെയും കണക്കെടുപ്പ് നടത്തുന്നത്. ആദ്യത്തെ ദിവസം കാട്ടിലൂടെ പ്രത്യേകമായി തയാറാക്കിയിട്ടുള്ള ട്രാന്‍സെക്ടിലൂടെ നടന്ന് കാണുന്ന ആനകളുടെ കണക്ക് എടുക്കും. കൂടാതെ കൊമ്പന്‍മാരായ കാട്ടാനകളെ ആദ്യമായി പ്രത്യേകം നിരീക്ഷണം നടത്തുന്ന സെന്‍സസ് കൂടിയാണ് ഈ വര്‍ഷം നടക്കുന്നത്.
രണ്ടാം ദിവസം ആനപിണ്ഡങ്ങളുടെ കണക്കെടുക്കും. മൂന്നാംദിനം ഏറ്റവും കൂടുതല്‍ ആന വരുന്ന വഴികളിലും പ്രദേശത്തെ വാച്ച് ടവര്‍ പോലെയുള്ള സ്ഥലങ്ങളിലിരുന്നും ആനയെ വീക്ഷിക്കും.
പകല്‍ മാത്രമായിരിക്കും ആനയുടെ കണക്കെടുപ്പ് നടത്തുക.  മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടികളില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സലീഷ്, കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ. രാജന്‍ പിലാക്കണ്ടി, ഹരീഷ് സുധാകര്‍, ബാവാധാസ് എന്നിവര്‍ ക്ലാസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago
No Image

പാലക്കാട് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കെന്ന് സരിന്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ സൈനികരെ ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, 24 പേര്‍ക്ക് പരുക്ക്

International
  •  2 months ago