ബഹ്റൈനില്‍ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വിരുദ്ധരെ ഫോളോ ചെയ്താല്‍ പണി വരും
മനാമ: സര്‍ക്കാര്‍ വിരുദ്ധ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്തുടരുന്നവര്ക്കെതിരേ നിയമനടപടി വരുമെന്ന് ബഹ്റൈന്‍. ഓണ്‍ലൈന്‍ വഴി സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെതിരേ രാജ്യത്തെ പൗരന്മാര്ക്കും ജോലി തേടിയെത്തിയവര്‍ക്കും മുന്നറിയിപ്പായാണ് യു.എസ് സഖ്യരാജ്യമായ ബഹ്റൈന്‍ ഇങ്ങനെ പറഞ്ഞത്. ഛിദ്രത വളര്‍ത്തുന്ന അക്കൗണ്ടുകളെ ഫോളോ ചെയ്യുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പു നല്കുന്ന മെസേജ് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞയാഴ്ച ബഹ്റൈനിലെ എല്ലാ ഫോണുകളിലേക്കും അയച്ചിരുന്നു. 2011ല്‍ ഷീഈ മുസ്ലിംകളുടെ നേതൃത്വത്തില്‍ നടന്ന കലാപത്തില്‍ പത്തിലേറെ പേര് കൊല്ലപ്പെട്ടതോടെ സഊദിയില്‍നിന്ന് വന്ന സുരക്ഷാസേന വ്യാപക അടിച്ചമര്‍ത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് നൂറുകണക്കിനു പേരെ വിചാരണ ചെയ്ത് ജയിലിലടക്കുകയും നിരവധി പേരുടെ പൗരത്വം റദ്ദാക്കുകയും പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെ നിരോധിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."