HOME
DETAILS

മലപ്പുറത്തെ പബ്ലിക് ഹെല്‍ത്ത് ലാബ്; വേണ്ടത് മന്ത്രിസഭാ തീരുമാനം

  
backup
July 25 2016 | 21:07 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%ac%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d

മലപ്പുറം: കെട്ടിടമൊരുങ്ങിയിട്ടും ജീവനക്കാരെ നിയമിക്കാത്തത് മൂലം പ്രവര്‍ത്തനമാരംഭിക്കാത്ത മലപ്പുറത്തെ പബ്ലിക് ഹെല്‍ത്ത് ലാബിന് ഇനി വേണ്ടത് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരം കിട്ടിയാല്‍ ലാബ് ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്നലെ മലപ്പുറത്തെത്തിയ ആരോഗ്യ മന്ത്രി പറഞ്ഞു. 2012ല്‍ അനുമതി ലഭിച്ച ഹെല്‍ത്ത് ലാബ് കെട്ടിടം ഇന്നും അടഞ്ഞുകിടക്കുകയാണ്. കെട്ടിടവും മറ്റു സൗകര്യങ്ങളുമെല്ലാം ഒരുങ്ങിയിട്ടും സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാരെ നിയമിക്കാത്തതാണ് പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസമായി നില്‍ക്കുന്നത്.
പബ്ലിക് ഹെല്‍ത്ത് ലാബ് വന്നാല്‍ പകര്‍ച്ചവ്യാധിനിര്‍ണയം വേഗത്തിലാകും. കൃത്യസമയത്ത് ചികിത്സലഭ്യമാകുന്നതിന് ഇത് ഏറെ പ്രയോജനപ്പെടും. ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ നിര്‍ണയിക്കാനും എത്രമാത്രം ശരീരത്തെ ബാധിച്ചിട്ടുണ്ടെന്നും ഏതുതരമാണെന്നും എളുപ്പത്തില്‍ കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ലാബിലുണ്ടാകും.
നിലവില്‍ കോഴിക്കോടിനേയും ഗൗരവതരമായ കേസുകളില്‍ തിരുവനന്തപുരം ലാബിനേയുമാണ് മലപ്പുറം ആശ്രയിക്കുന്നത്. ആശുപത്രികളില്‍നിന്ന് പരിശോധനയ്ക്കയച്ചാല്‍ ഫലംവരണമെങ്കില്‍ പലപ്പോഴും പത്തു ദിവസത്തിലധികമെടുക്കും. ഇതിനിടെ രോഗം അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തിയിട്ടുണ്ടാകും. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുന്ന പബ്ലിക് ഹെല്‍ത്ത് ലാബ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago