പാറമടയില്‍ മാലിന്യം നിേക്ഷപിക്കാന്‍ എത്തിയ ലോറി നാട്ടുകാര്‍ പിടികൂടി
ഈരാറ്റുപേട്ട: ലോറി നിറയെ മാലിന്യവുമായി പാറമടയില്‍ ഉപേക്ഷിക്കാനെത്തിയ മൂവര്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു.
പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തിലെ ഇടമലയിലെ പാറമടയിലാണ് സംഭവം. കരാറുകാരന്‍ കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കിളിക്കുളം കുന്നേല്‍ റിജോയും മറ്റു രണ്ടു പേരെയുമാണ് നാട്ടുകാര്‍ പിടികൂടി ഈരാറ്റുപേട്ട പൊലിസില്‍ ഏല്‍പിച്ചത്.
ഏറ്റുമാന്നൂര്‍ പ്രദേശത്തെ വിവിധ ഹോട്ടലുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും കരാറടിസ്ഥാനത്തില്‍ മാലിന്യം ശേഖരിച്ച് ലോറികളില്‍ കയറ്റി ദൂരെ സ്ഥലങ്ങളില്‍ കൊണ്ടു പോയി ഉപേക്ഷിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇടമലയിലെ പാറമടക്കടുത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട ലോറി നാട്ടുകാര്‍ വളഞ്ഞ് പരിശോധിച്ചപ്പോള്‍ നിറയെ മാലിന്യങ്ങളാണന്നു മനസ്സിലായി.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇവരെ തടഞ്ഞു വക്കുകയായിരുന്നു. ഈരാറ്റുപേട്ട പൊലിസ് ഇവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."