റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്; നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു
മേപ്പയ്യൂര്‍: പേരാമ്പ്ര-പയ്യോളി റോഡ് നിര്‍മാണത്തിലെ ക്രമക്കേടിനെ തുടര്‍ന്ന് നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. റോഡിന്റെ ഡ്രൈനേജ് നിര്‍മാണമാണു നാട്ടുകാര്‍ തടഞ്ഞത്.
റവന്യൂ ഭൂമിയില്‍ സ്വകാര്യവ്യക്തി നടത്തുന്ന അനധികൃത കച്ചവട സ്ഥാപനം സംരക്ഷിക്കാന്‍ വേണ്ടി ടൗണിന്റെ ഹൃദയഭാഗത്തു റോഡ് വീതികുറച്ചു നിര്‍മിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് നിര്‍മാണം തടഞ്ഞത്.
ഈ സ്ഥലത്ത് ആവശ്യത്തിനു പൊതുഭൂമി ഉണ്ടെന്നിരിക്കെ സ്വകാര്യവ്യക്തിയുടെ താല്പര്യം സംരക്ഷിക്കാന്‍ അധികൃതര്‍ നടത്തുന്ന ഒത്തുകളിയാണ് നാട്ടുകാര്‍ നിര്‍മാണം തടയാന്‍ ഇടയായത്.
റോഡിനോട് ചേര്‍ന്നുള്ള മുഴുവന്‍ റവന്യൂ ഭൂമിയും റോഡ് വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. കൃത്യമായ സര്‍വേ നടപടികളിലൂടെ ടൗണിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിച്ച് റോഡ് വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."