ദാറുല്‍ഹുദാ പ്രവേശനോത്സവം നാളെ
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച നവാഗതര്‍ക്കുള്ള പ്രവേശനോത്സവം നാളെ വാഴ്‌സിറ്റിയിലും ഇതര സഹസ്ഥാപനങ്ങളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാവും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നവ വിദ്യാര്‍ഥികള്‍ക്ക് ആദ്യപാഠം ചൊല്ലിക്കൊടുക്കും.
ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലുമായി 940 വിദ്യാര്‍ഥികള്‍ക്കാണ് പുതിയ ബാച്ചില്‍ പ്രവേശനം ലഭിച്ചത്. കേരളത്തിലെ ഇതര ദാറുല്‍ഹുദാ സഹസ്ഥാപനങ്ങളിലും നാളെ പ്രവേശനോത്സവ പരിപാടികള്‍ നടക്കും. വിവിധ സ്ഥാപനങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യപാഠം ചൊല്ലിക്കൊടുക്കും.
തളങ്കര മാലിക് ദീനാര്‍ അറബിക് കോളജില്‍ സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാമില്‍ എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, തളിപ്പറമ്പ് ദാറുല്‍ഫലാഹ് അക്കാദമിയില്‍ സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, മാണിയൂര്‍ ബുസ്താനുല്‍ ഉലൂമില്‍ സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍, കണ്ണാടിപ്പറമ്പ് ദാറുല്‍ഹസനാത്തില്‍ സയ്യിദ് അലി ഹാശിം നദ്‌വി, തലശ്ശേരി ദാറുസ്സലാം അക്കാദമയില്‍ പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, കൊടുവള്ളി കെ.എം.ഒ അക്കാദമിയില്‍ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, കൂനഞ്ചേരി ദാറുന്നജാത്തില്‍ കാപ്പാട് ഖാസി സൈനുദ്ദീന്‍ ഫൈസി,ചേലേമ്പ്ര മന്‍ഹജുര്‍റശാദില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, തൂത ദാറുല്‍ഉലൂം ദഅ്‌വാ കോളജില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മാണൂര്‍ ദാറുല്‍ഹിദായ ദഅ്‌വാ കോളജില്‍ സയ്യിദ് കെ.എസ്.കെ മുഖൈബിലി തങ്ങള്‍ തൃശൂര്‍ ചാമക്കാല നഹ്ജുര്‍റശാദില്‍ സയ്യിദ് എസ്.എം.കെ തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."