യു.ഡി.എഫ് എം.പിമാരുമായി കൈകോര്‍ക്കും: ആരിഫ്
ആലപ്പുഴ: കേരളത്തിന്റെ പൊതുവികസനത്തിന് യു.ഡി.എഫ് എം.പിമാരുമായി കൈകോര്‍ക്കുമെന്ന് ആലപ്പുഴയുടെ നിയുക്ത എം.പി എ.എം ആരിഫ്. ആലപ്പുഴ പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ നിന്നുള്ള സി.പി.എം എം.പി എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഇടതു വീക്ഷണത്തോടെയുള്ള നിലപാട് സ്വീകരിക്കും. കേരളം ആവശ്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കും. ഭിന്നിച്ചു നില്‍ക്കുന്നത് ഉചിതമല്ല. കേരളത്തിന്റെ പൊതുവികസനം, ദേശീയ പാതകളുടെ വികസനം ഉള്‍പ്പെടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഒരുമിച്ചു നില്‍ക്കും.
തൊഴില്‍ മേഖല സാധ്യതകള്‍ മുന്‍നിര്‍ത്തി ആലപ്പുഴയുടെ പൊതുവികസനത്തിനും തീരദേശ മേഖലയിലെ പ്രശ്‌നങ്ങക്കും മുന്‍ഗണന നല്‍കുമെന്നും ആരിഫ് പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണിയുടെ പരാജയം ശൈലിയുടെ പ്രശ്‌നമല്ല. ജയിച്ചാലും തോറ്റാലും പഠിക്കണം. മാറ്റം ജനങ്ങളില്‍ നിന്നാണ് പഠിക്കേണ്ടത്. വലിയ പരാജയം എല്‍.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ല. അരൂരില്‍ തനിക്ക് ഭൂരിപക്ഷം ലഭിക്കാത്തത് വിഷമിപ്പിച്ചു.
അമിത സ്‌നേഹം കൊണ്ട് ലഭിച്ച തിരിച്ചടിയാണിതെന്നും ആരിഫ് സൂചിപ്പിച്ചു. വെള്ളാപ്പള്ളി നടേശന്‍ മാത്രമല്ല, എല്ലാ സമുദായ നേതൃത്വങ്ങളും ഒരുപോലെ സഹായിച്ചു. എല്ലാരോടും ഒരുപോലെ തന്നെ സ്‌നേഹവും കടപ്പാടുമുണ്ട്. ശബരിമല വിഷയത്തില്‍ നടത്തിയ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെന്നും ആരിഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."