HOME
DETAILS

ആര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

  
backup
July 25, 2016 | 10:19 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf-%e0%b4%96%e0%b5%81%e0%b4%b1%e0%b5%87%e0%b4%b7%e0%b4%bf%e0%b4%af%e0%b5%87%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b5


കൊച്ചി: ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍  മുംബൈയില്‍നിന്നു കേരള പൊലിസ് അറസ്റ്റ് ചെയ്ത  ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ അര്‍ഷി ഖുറേഷിയേയും റിസ്വാന്‍ ഖാനെയും ഓഗസ്റ്റ് എട്ടുവരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍.അനില്‍കുമാര്‍ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.  പ്രതികള്‍ക്കെതിരേ കുറ്റകരമായ ഗൂഢാലോചന, മതസ്പര്‍ധ വളര്‍ത്തല്‍, വ്യക്തികളെ ജോലി ചെയ്യിപ്പിക്കുന്നതിനു വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുക നിരോധിതപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക, ഭീകരസംഘടനയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. അന്വേഷണസംഘത്തിനുവേണ്ടി അസി. കമ്മിഷണര്‍ കെ.വി വിജയന്‍ ആണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്.  
കേസില്‍ ഒന്നാംപ്രതി ആര്‍ഷി ഖുറേഷി സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പിന്നീട് പരിഗണിക്കും. ഒന്നും രണ്ടും പ്രതികളായ ആര്‍ഷി ഖുറേഷിയും യഹിയയും മതപരിവര്‍ത്തനം നടത്താന്‍ നോക്കിയെന്നും മൂന്നാംപ്രതി റിസ്വാന്‍ ഖാന്‍ ഇതിന് ഒത്താശ ചെയ്തുവെന്നും പൊലിസ് പറഞ്ഞു. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഗാസ്റ്റ് റിലേഷന്‍ ഓഫിസറാണ് ആര്‍ഷി ഖുറേഷി. രണ്ടാംപ്രതി പാലക്കാട് യാക്കരയിലെ യഹിയ എന്ന ബാസ്റ്റിന്‍ കേസിലെ പരാതിക്കാരനായ എബിന്‍ ജേക്കബിന്റെ സഹോദരി മെറിന്‍ ജേക്കബുമായി സ്‌നേഹത്തിലായി പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തി 2014 സെപ്തംബറില്‍ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചെര്‍ക്കാനയച്ചുവെന്ന പരാതിയിലാണ്  പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തന്നേയും ഈ സംഘടനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചുവെന്ന എബിന്‍ ജേക്കബ്ബ് പരാതിയില്‍ പറയുന്നു.










Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  5 days ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  5 days ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  5 days ago
No Image

ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago
No Image

വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ​ഗില്ലിന് വിശ്രമം അനുവദിച്ചേക്കും

Cricket
  •  5 days ago
No Image

മദീനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  5 days ago
No Image

തല ഭിത്തിയില്‍ ഇടിച്ചു, മുഖം അടിച്ചുപൊട്ടിച്ചു; കോട്ടയത്ത് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഭര്‍ത്താവ്

Kerala
  •  5 days ago
No Image

ഭിന്നശേഷിക്കാരിയായ മകളെ വെള്ളത്തില്‍ മുക്കിക്കൊന്ന ശേഷം മാതാവ് ആത്മഹത്യ ചെയ്തു

Kerala
  •  5 days ago
No Image

സൗദിയില്‍ മഴ തേടിയുള്ള നിസ്‌കാര സമയം നിശ്ചയിച്ചു

Saudi-arabia
  •  5 days ago
No Image

'ഇയാൾ അല്ലെങ്കിൽ പിന്നെ പ്രേതമാണോ ഞങ്ങളുടെ മക്കളെ കൊന്നത്?'; നിതാരി കൂട്ടക്കൊലക്കേസിലെ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് ഇരകളുടെ കുടുംബങ്ങൾ

National
  •  5 days ago