റീ എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും അടുത്ത മാസം മുതൽ യാത്ര ചെയ്യാമെന്ന് സഊദി എയർലൈൻസ്
ജിദ്ദ: കൊവിഡ് ലോക്ക് ഡൌൺ മൂലം സഊദിയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത റി എൻട്രി വിസക്കാർക്കും, തൊഴിൽ വിസക്കാർക്കും, വിസിറ്റ് വിസക്കാർക്കും അടുത്ത മാസം മുതൽ യാത്ര ചെയ്യാമെന്ന് സൗദി എയർലൈൻസ്.
ഇന്ത്യയിലെ കൊച്ചിയടക്കമുള്ള മൂന്നു നഗരങ്ങളിലേക്കും മറ്റു ചില രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലേക്കും നവംബർ മാസത്തിൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന വാർത്തയോടനുബന്ധിച്ച് ചിലർ ഉന്നയിച്ച ചോദ്യത്തിനാണു സഊദി എയർലൈൻസ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ ദിവസം വിമാന സർവീസ് പുനരാരംഭിക്കുന്ന വാർത്തയോടനുബന്ധിച്ച് സഊദി എയർലൈൻസ് ട്വിറ്ററിൽ നടത്തിയ പ്രഖ്യാപനത്തിൽ പെർമിറ്റഡ് ട്രാവലേഴ്സിനു മാത്രമായിരിക്കും യാത്ര ചെയ്യാൻ അനുമതി എന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു.
ഇതിനെത്തുടർച്ച് ചില ഉപയോക്താക്കൾ സഊദി എയർലൈൻസിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ആരൊക്കെയാണു നവംബർ മുതൽ സഊദിയിലേക്ക് പറക്കാൻ അനുമതിയുള്ള പെർമിറ്റഡ് ട്രാവലേഴ്സ് എന്ന് ചോദിച്ചതിനു സഊദിയ അധികൃതർ നൽകിയ മറുപടി പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവ ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് നവംബറില്‍ സര്‍വീസ് പുനരാരംഭിക്കുക എന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ ട്വീറ്റ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ സര്‍വീസും ഓപ്പറേറ്റ് ചെയ്യുക. ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വീസ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സീസ് നടത്തും. കൊവിഡ് പ്രോേട്ടാക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."