ബി.എസ്സി നഴ്സിങ്: പരിയാരത്ത് സ്പോട്ട് അഡ്മിഷന് 28ന്
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജിലെ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴിലുള്ള നഴ്സിങ് കോളജിലെ 2016-17 അധ്യയന വര്‍ഷത്തെ ബി.എസ്സി നഴ്സിങ് കോഴ്സില്‍ എന്‍.ആര്.ഐ ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് 28ന് രാവിലെ 11 മണിക്ക് നടക്കുന്ന സ്പോട്ട് അഡ്മിഷന് മുഖാന്തിരമാണ് പ്രവേശനം.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ മൊത്തം 50ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയ ഹയര്‍സെക്കന്‍ഡറി വിജയമാണ് കോഴ്സിലേക്കുള്ള അടിസ്ഥാന യോഗ്യത. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള എന്‍.ആര്.ഐ യോഗ്യതയുണ്ടായിരിക്കണം. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രാവിലെ 10.30ന് മെഡിക്കല്‍ കോളജിലെ അഡ്മിഷന് സെല്‍ ഓഫിസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിശദാംശങ്ങള്‍ ംംം.ാരുമൃശ്യമൃമാ.രീാ എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."