HOME
DETAILS
MAL
അണ്ടര്‍ 20 ലോകകപ്പ്: പോളണ്ടും ന്യൂസിലന്‍ഡും പുറത്ത്
backup
June 03 2019 | 19:06 PM
ലുബ്ലിന്‍: പോളണ്ടില്‍ നടക്കുന്ന അണ്ടര്‍ 20 ലോകകപ്പില്‍നിന്ന് ആതിഥേയര്‍ പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇറ്റലിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടായിരുന്നു പോളണ്ട് പുറത്തായത്. 38-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ആന്ദ്രിയ പിനാമോണ്ടി നേടിയ ഗോളിനായിരുന്നു ഇറ്റലി ജയിച്ചത്. മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി കൊളംബിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നിശ്ചിത സമയത്ത് 1-1 സമനിലയിലായിരുന്ന മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ 5-4 എന്ന സ്‌കോറിനായിരുന്നു കൊളംബിയയുടെ ജയം. ഇന്ന് രാത്രി ഒന്‍പതിന് നടക്കുന്ന മത്സരത്തില്‍ ഏഷ്യന്‍ ടീമുകളായ ദക്ഷിണ കൊറിയയും ജപ്പാനും തമ്മില്‍ ഏറ്റുമുട്ടും. ഫ്രാന്‍സും അമേരിക്കയും തമ്മിലാണ് മറ്റൊരു മത്സരം. രാത്രി 12ന് അര്‍ജന്റീന മാലിയെ നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."