HOME
DETAILS

ഇന്‍സൈറ്റ് വിദ്യാഭ്യാസ പദ്ധതി സമൂഹം ഏറ്റെടുക്കണം: യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി

  
backup
September 14 2018 | 06:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%aa

കാഞ്ഞങ്ങാട്: മാനസികമായി പക്വത ഇല്ലാത്ത വിദ്യാര്‍ഥികളെ കണ്ടെത്തി അവരുടെ മതപഠന നിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവിഷ്‌കരിച്ച സംയോജന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ഇന്‍സൈറ്റ് തികച്ചും കാലാനുസൃതമാണെന്നും സമുദായം അത് ഏറ്റെടുക്കാന്‍ മുന്നോട്ടു വരണമെന്നും സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലയില്‍ നടപ്പാക്കുന്ന ഇന്‍സൈറ്റ് സംയോജിത വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ എണ്‍പതിനായിരത്തിലധികം വരുന്ന വിദ്യാര്‍ഥികള്‍ക്ക് മതപരമായ പഠനങ്ങള്‍ നടത്തി കൊടുക്കുന്ന മുഅല്ലിമീങ്ങള്‍ ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളണം. മതപരമായ അറിവുകള്‍ നേടിയെടുക്കാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും കാഴ്ചയും കേള്‍വിയും എല്ലാം ചോദ്യം ചെയ്യപ്പെടുമെന്ന് വിശ്വസിക്കുന്ന മുസ്‌ലിമിനു ഇത്തരം ബാധ്യതകളില്‍നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
27 റെയ്ഞ്ചുകളില്‍ നിന്നുള്ള അംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാരെ ചടങ്ങില്‍ ആദരിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷനായി. ബാസിം ഗസാലി ഇന്‍സൈറ്റ് പ്രോഗ്രം അവതരിപ്പിച്ചു.പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഒരു സ്റ്റിയറിങ് കമ്മിറ്റിയും കീഴില്‍ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലയില്‍ രൂപീകരിക്കും.
സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ലത്തീഫ് മൗലവി ചെര്‍ക്കള, ഹാഷിം ദാരിമി ദേലംപാടി,നൂറുദ്ദിന്‍ മൗലവി കുന്നുംകൈ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, മുഹമ്മദ് ഫൈസി കജ, എം.എ.സി കുഞ്ഞബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, കെ.യു ദാവൂദ് ഹാജി ചിത്താരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago