HOME
DETAILS

ടാറ്റ കൊവിഡ് ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങും

  
backup
October 26 2020 | 01:10 AM

%e0%b4%9f%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ac%e0%b5%81


കാസര്‍കോട്: ചട്ടഞ്ചാല്‍ മാഹിനാബാദില്‍ ടാറ്റ കമ്പനി സൗജന്യമായി സംസ്ഥാന സര്‍ക്കാരിന് നിര്‍മിച്ചു നല്‍കിയ കൊവി ഡ് ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയാണ് ഇന്നലെ ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയില്‍ കൊവി ഡ് ബാധിതരുടെ എണ്ണം സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തപ്പെട്ടിരുന്ന ഇക്കഴിഞ്ഞ ഏപ്രിലിലാണ് ടാറ്റ കമ്പനി 540 ബെഡുകള്‍ ഉള്ള ആശുപത്രി സൗജന്യമായി നിര്‍മിച്ചു നല്‍കാന്‍ മുന്നിട്ടിറങ്ങിയത്. മാഹിനാബാദില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ കീഴിലുണ്ടായിരുന്ന ഭൂമി ആശുപത്രി പണിയുന്നതിന് വേണ്ടി വിട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 1.15 ഏക്കര്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തി അഞ്ചേക്കര്‍ ഭൂമിയിലാണ് മൂന്നു മാസത്തിനകം കണ്ടെയ്‌നര്‍ മൊഡ്യൂള്‍ ആശുപത്രി നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പൂര്‍ത്തിയായി സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ തന്നെ സര്‍ക്കാരിന് കൈമാറിയെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായിരുന്നു. 65 ലക്ഷം രൂപ ചെലവിട്ടാണ് ടാറ്റ കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആശുപത്രിയില്‍ പൂര്‍ണമായും ശീതീകരിച്ച ആശുപത്രിയില്‍ രോഗികള്‍ക്ക് ആവശ്യമായ കട്ടില്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും ടാറ്റ കമ്പനി അധികൃതര്‍ തന്നെ സൗജന്യമായി നല്‍കിയിരുന്നു.
ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നതോടെ കൊവി ഡ് ചികിത്സാ രംഗത്ത് ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.ആശുപത്രിയില്‍ 190 ഓളം വരുന്ന ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ മുന്‍പ് തീരുമാനിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സ്‌കൂളിന് നേരെ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍; 22 മരണം 

International
  •  3 months ago
No Image

19കാരന്റെ ജീവനെടുത്തത് ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്;  പ്രതിയില്‍നിന്ന് നേരത്തെയും ഭീഷണിയുണ്ടായിരുന്നെന്ന് യുവാവിന്റെ ബന്ധുക്കള്‍

Kerala
  •  3 months ago
No Image

പൂരം അട്ടിമറി; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചതായി അന്വേഷണസംഘം 

Kerala
  •  3 months ago
No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago