HOME
DETAILS
MAL
താഴെചൊവ്വ പുതിയപാലം ടാറിങ് തുടങ്ങി
backup
September 14 2018 | 06:09 AM
കണ്ണൂര്‍: ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ നിര്‍മിച്ച താഴെചൊവ്വയിലെ സമാന്തരപാലത്തിന്റെ ടാറിങ് പ്രവൃത്തി ആരംഭിച്ചു. മെക്കാഡം ടാറിനു മുന്‍പുള്ള പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്. പുതിയപാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പാലത്തിന്റെ നിര്‍മാണം പൂര്ത്തിയായിയിട്ട് മാസങ്ങളായിയിട്ടും ടാറിനു പകരം കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് താല്‍ക്കാലിക ടാറിങ് നടത്തിയാണ് നിലവില്‍ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിരുന്നത്. ഇതോടെ സമീപത്തുള്ള വ്യാപാരികള്‍ക്കും ഇരുചക്രവാഹനക്കാര്‍ക്കും മൂക്കുപൊത്തി പോകണ്ട അവസ്ഥയായിരുന്നു.മെക്കാഡം ടാറിങ് വരുന്നതോടെ ഇതിനു പരിഹാരമാകും. നാളെ മെക്കാഡം ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചു ഞായറാഴ്ച്ച ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."