HOME
DETAILS

താലൂക്ക് തലത്തില്‍ സമാഹരിച്ചത് 2.7 കോടി

  
backup
September 14 2018 | 06:09 AM

%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%b9%e0%b4%b0

പാലക്കാട്: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ സമാഹരിച്ചത് 27194467 രൂപ. മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നായാണ് തുക സമാഹരിച്ചത്.
ഇതിനു പുറമെ വിവിധ വ്യക്തികളില്‍ നിന്നായി 213 സെന്റ് സ്ഥലവും ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിച്ചത് ചിറ്റൂര്‍ താലൂക്കില്‍ നിന്നാണ്. വിവിധ പഞ്ചായത്തുകളില്‍ നിന്നായി 84,25,124 രൂപയാണ് താലൂക്കില്‍ സമാഹരിച്ചത്. ഇതിനു പുറമെ ചിറ്റൂര്‍ താലൂക്കിലെ അയിലൂര്‍ പഞ്ചായത്ത് പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നല്‍കും. സ്ഥലമായും പണമായും നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 55 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന 110 സെന്റ് സ്ഥലം ദുരിതബാധിതര്‍ക്കു നല്‍കുന്നതിനായി സര്‍ക്കാരിനു വിട്ടുനല്‍കിയ ഒറ്റപ്പാലം താലൂക്കിലെ തൃക്കടീരി ആശാരിത്തൊടി വീട്ടില്‍ അബ്ദുഹാജി തന്റെ ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗമാണ് സര്‍ക്കാരിന് നല്‍കിയത്.
തങ്ങള്‍ക്ക് ആകെയുള്ള 10 സെന്റ് സ്ഥലത്തില്‍ അഞ്ച് സെന്റും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് ചിറ്റൂര്‍ തെക്കേഗ്രാമം മാടമന ശ്രീധരന്‍ നമ്പൂതിരിപ്പാടും ഭാര്യ മിനി എസ്. നമ്പൂതിരിപ്പാടും കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയിരിക്കുന്നത്. മകന് വീട് വെക്കാനായുള്ള അഞ്ച് സെന്റാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. കര്‍ഷകരായ കുമാരിവേണു ദമ്പതികള്‍ 65 സെന്റ് സ്ഥലമാണ് കൈമാറിയിരിക്കുന്നത്. സമൂഹത്തിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ് സ്ഥലം കൈമാറിയതെന്ന് അവര്‍ പറഞ്ഞു.
ആലത്തൂര്‍ താലൂക്കില്‍ നടന്ന ധനസമാഹരണയജ്ഞത്തിലാണ് മന്ത്രി എ.കെ.ബാലന് സ്ഥലത്തിന്റെ ആധാരം കൈമാറിയത്. ഇതിനു പുറമെ പാലക്കാട് വടക്കന്തറ നെല്ലിശ്ശേരി ഗ്രാമത്തിലെ പരമശിവന്‍ 10 സെന്റ് സ്ഥലവും കര്‍ഷകനായ എടപ്പാള്‍ സ്വദേശി കട്ടില്‍ താഴത്തേല്‍ ദേവാനന്ദന്‍ 15 സെന്റ് സ്ഥലവും കുന്തിപ്പുഴ സ്വദേശി ഷൗക്കത്തലി എട്ട് സെന്റ് സ്ഥലവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. വിവാഹ സല്‍ക്കാരം വേണ്ടെന്നു വച്ച് ചുനങ്ങാട് വിശാലം വീട്ടില്‍ സി.വി വിജേഷ്അഞ്ജു ദമ്പതികള്‍ നല്‍കിയ 50000 രൂപ, ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ഥിയായ ജന്മനാ ഇരുകൈകളും ഇല്ലാത്ത പ്രണവ് കാലുകള്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങള്‍ വിറ്റു കിട്ടി നല്‍കിയ 5000 രൂപ, കപ്പൂര്‍ സ്വദേശി ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട സുബ്രഹ്മണ്യന്‍ നല്‍കിയ നാല് മാസത്തെ പെന്‍ഷന്‍ തുകയായ 4400 രൂപ, എടത്തനാട്ട് പി.കെ.എച്ച്.എം.ഒ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കെ.വിജയ് സൈക്കിള്‍ വാങ്ങുന്നതിന് മൂന്നു വര്‍ഷമായി ചേര്‍ത്തുവെച്ച 1981.75 രൂപ തുടങ്ങിയവ അവര്‍ നല്‍കിയ തുകയേക്കാള്‍ ഏറെ മൂല്യമുള്ളതും സമൂഹത്തിന്റെ നന്മ വെളിവാക്കുന്നതുമായ അനുഭവങ്ങളാണ്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍, നിരവധി സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ നിര്‍ലോഭമായ സഹകരണമാണ് നല്‍കിയിരിക്കുന്നത്. ഒറ്റപ്പാലം താലൂക്കില്‍ നിന്നും 42,11,781 രൂപയും പട്ടാമ്പി താലൂക്കില്‍ നിന്നും 25,99,062 രൂപയും ആലത്തൂര്‍ താലൂക്കില്‍ നിന്നും 54,32,385 രൂപയും പാലക്കാട് താലൂക്കില്‍ നിന്നും 28,83,633 രൂപയും മണ്ണാര്‍ക്കാട് താലൂക്കില്‍ നിന്നും 36,42,482 രൂപയും താലൂക്ക് തല ധനസമാഹരണത്തില്‍ ശേഖരിക്കാനായിട്ടുണ്ട്. കൂടാതെ നിരവധി ബ്ലോക്കുകള്‍, പഞ്ചായത്തുകള്‍, വ്യക്തികള്‍, സംഘടനകള്‍ തുടങ്ങിയവ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടും സംഭാവന നല്‍കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago