ലഹരിക്കെതിരേ യുവജന വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചു
കൊപ്പം: ചുണ്ടംപറ്റ പപ്പടപ്പടിയില്‍ ലഹരിക്കെതിരേ യുവജന വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നാലാം വാര്‍ഡ് മെംബറുമായ നൂറുദ്ധീന്റെ നേതൃത്വത്തിലാണ് ചുണ്ടംപറ്റ കൂട്ടായ്മ എന്നപേരില്‍ വാട്‌സാപ്പ് കൂട്ടായ്മക്ക് രൂപം നല്‍കിയത്.
പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വര്‍ധിച്ചു വരുന്ന ലഹരിയുടെ ഉപയോഗം നിര്‍മാര്‍ജ്ജനം ചെയ്യുക, കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്നിവയാണ് ലക്ഷ്യം. പപ്പടപടി ബദരിയ കോംപ്ലക്‌സില്‍ വെച്ച് ചേര്‍ന്നയോഗത്തില്‍ ഭാരവാഹികളെ തെരഞ്ഞടുത്തു. പട്ടാമ്പി റെയ്ഞ്ച് എക്‌സൈസ് ഓഫിസര്‍മാരായ ബഷീര്‍, ഇബ്രാഹീം എന്നിവര്‍ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസെടുത്തു.
ഭാരവാഹികള്‍: സുലൈമാന്‍ കുത്തുകല്ലന്‍ (ചെയര്‍മാന്‍), മുഹമ്മദ് നൂറുദ്ധീന്‍ (കണ്‍വീനര്‍), ഷാജി (ട്രഷറര്‍), ഹരീഷ്ഉപ്പത്ത്, ഷബീര്‍ മാണിത്തൊടി, സാജന്‍ കാരിയാറ്റില്‍കുളം, ഫൈസല്‍ പുളിക്കല്‍, റിയാസ് പപ്പടപടി, ഹനീഫ കൊളക്കാട്ടില്‍, അലി തോട്ടത്തില്‍ (എക്‌സി. അംഗങ്ങള്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."