തച്ചുശാസ്ത്രം ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സുഷിത്ത്
എരുമപ്പെട്ടി: ഭാരതത്തിന്റെ തച്ചു ശാസ്ത്രത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എരുമപ്പെട്ടി കരിയന്നൂര്‍ സ്വദേശി സുഷിത്ത്. യൂറോപ്പില്‍ നടക്കുന്ന അന്താരാഷ്ട്ര നൈപുണ്യ മേളയില്‍ കാര്‍പെന്ററി വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുക്കുന്നത് സുഷിത്താണ്.
എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂര്‍ വീട്ടില്‍ സോമന്റേയും ഷൈലജയുടേയും മൂത്ത മകനാണ് 20കാരനായ സുഷിത്ത്. ഡല്‍ഹിയില്‍ നടന്ന ദേശീയ നൈപുണ്യമേളയില്‍ ഒന്നാം സ്ഥാനം നേടിയാണ് അന്താരാഷ്ട്ര മത്സരത്തിലേയ്ക്ക് അര്‍ഹത നേടിയത്. നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് വിവിധ തലങ്ങളിലായുള്ള മത്സരങ്ങള്‍ ആരംഭിച്ചത്.
ചാലക്കുടിയില്‍ നടന്ന മത്സരത്തില്‍ പത്ത് പേരോടൊപ്പം യോഗ്യത നേടിയ സുഷിത്ത് കൊച്ചിയില്‍ നടന്ന കേരള നൈപുണ്യമേളയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 20 വിഭാഗങ്ങളിലായി 7422 പേരാണ് കൊച്ചിയില്‍ മത്സരിച്ചത്. സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനത്തിനര്‍ഹമായവര്‍ മാറ്റുരച്ച ബാംഗ്ലുരില്‍ നടന്ന ദക്ഷിണേന്ത്യന്‍ മേഖല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുഷിത്ത് ദേശീയ നൈപുണ്യമേളയിലും തച്ചുശാസ്ത്ര വിഭാഗത്തില്‍ ഒന്നാമനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു . ഈ മാസം 24 ന് യൂറോപ്പിലെ ഹംഗറിയിലാണ് 45 മത് അന്താരാഷ്ട്ര നൈപുണ്യ മേള നടക്കുന്നത്. സ്‌കില്‍ ഇന്ത്യയുടെ കീഴില്‍ ജയ്പൂരില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനത്തിന് ശേഷമാണ് സുഷിത്ത് യൂറോപ്പിലേയ്ക്ക് പോകുന്നത്.
കലയും ഗണിതവും സൂക്ഷ്മമായി കോര്‍ത്തിണക്കിയ തച്ചുശാസ്ത്രം ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് നാടിന് അഭിമാന നേട്ടമുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് കരിയന്നൂരിന്റെ പ്രിയപ്പെട്ട തച്ചന്‍ സുഷിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."