HOME
DETAILS

നിപാ: കേരളത്തിന് ഭീഷണി ദ്രുതഗതിയിലെ നഗരവല്‍ക്കരണവും വന നശീകരണവുമെന്ന് വിദഗ്ധര്‍

  
backup
June 04 2019 | 16:06 PM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%a6%e0%b5%8d


കോഴിക്കോട്: ഇന്ത്യയില്‍ നിപാ വൈറസിന്റെ ഇഷ്ടകേന്ദ്രമായി കേരളം മാറുന്നതിന് പിന്നില്‍ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണവും കാലാവസ്ഥാ വ്യതിയാനവുമെന്ന് പരിസ്ഥിതി ഗവേഷകര്‍. ഇന്ത്യയില്‍ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു വര്‍ഷം ഒരു സംസ്ഥാനത്ത് നിപാ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് പൊട്ടിപുറപ്പെട്ട വൈറസ് 17 പേരുടെ മരണത്തിനിടയാക്കി.
തുടര്‍ന്ന് ആറു മാസത്തിനകം വീണ്ടും രോഗം പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് വീണ്ടും രോഗബാധ സ്ഥിരീകരിക്കപ്പെട്ടത്.
പശ്ചിമബംഗാളിലെ സിലിഗുരിയില്‍ 2001 ലാണ് ആദ്യമായി നിപാ രോഗം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ രോഗം തിരിച്ചറിയാന്‍ വൈകിയതിനാല്‍ 45 പേര്‍ മരിച്ചു. തുടര്‍ന്ന് 2007 ല്‍ വീണ്ടും പശ്ചിമ ബംഗാളിലെ നാദിയയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടു. ഇതില്‍ അഞ്ച് പേര്‍ മരിച്ചു.
രാജ്യത്ത് മൂന്നാമത്തെ കേന്ദ്രമായാണ് കേരളത്തില്‍ നിപായെത്തുന്നത്. അന്ന് മരണപ്പെട്ടവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. ലോകത്ത് ആദ്യമായി മലേഷ്യയില്‍ 1998ലും സിംഗപൂരില്‍ 1999ലുമാണ് രോഗം കണ്ടത്. നിപാ ബാധിച്ചാല്‍ 70 ശതമാനം പേരും മരിച്ചിരുന്നിടത്ത് കേരളത്തിലെ മരണനിരക്ക് കുറയ്ക്കാനായി. ഇതിനിടെയാണ് വീണ്ടും രോഗമെത്തിയത്.


ദ്രുതഗതിയിലുള്ള നഗരവല്‍കരണവും കാലാവസ്ഥാ വ്യതിയാനവും നിപാ വൈറസ് പടരാന്‍ കാരണമാകുമെന്ന് കഴിഞ്ഞ വര്‍ഷം ഐ.സി.എം.ആര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് വീണ്ടും കേരളത്തില്‍ പൊട്ടിപുറപ്പെട്ട നിപാ തെളിയിക്കുന്നത്. ദ്രുതഗതിയിലുള്ള നഗരവല്‍കരണം പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നു.
വവ്വാലുകള്‍ക്ക് അവരുടെ സ്വാഭാവിക ആവാസകേന്ദ്രം നഷ്ടമാകുന്നതോടെ അവ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താന്‍ ഇടയാക്കുന്നു. മനുഷ്യരും ഇത്തരം ജീവികളും തമ്മിലുള്ള സമ്പര്‍ക്കമാണ് നിപാ പോലുള്ള ജന്തുജന്യ രോഗങ്ങള്‍ മനുഷ്യരിലേക്ക് വ്യാപിക്കാന്‍ ഇടയാകുന്നതെന്നായിരുന്നു കഴിഞ്ഞവര്‍ഷം നിപാ ഗവേഷകരുടെ നിഗമനം.


വവ്വാലുകളില്‍ നടത്തിയ വിവിധ പഠനങ്ങളില്‍ അവക്ക് പരിണാമപരമായ മാറ്റങ്ങള്‍ കണ്ടെത്താനായിട്ടില്ല. വിവിധ പാരിസ്ഥിതിക ഘടകങ്ങളാണ് അവയില്‍ നിപാ പോലുള്ള വൈറസുകളെ ഉത്പാദിപ്പിക്കുന്നത്. ലോകത്ത് ആദ്യമായി നിപാ കണ്ടെത്തിയ മലേഷ്യയിലും രോഗം പടരാന്‍ ഇടയാക്കിയത് മഴക്കാടുകളുടെ അശാസ്ത്രീയമായ വെട്ടിതെളിയിക്കലായിരുന്നു. പള്‍പ് മരങ്ങള്‍ വ്യാപകമായി മുറിച്ചതോടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ട വവ്വാലുകള്‍ ജനവാസ കേന്ദ്രങ്ങളിലെത്തി.


ബംഗ്ലാദേശിലും ഇന്ത്യയിലും രോഗം പടര്‍ന്നത് വവ്വാലുകളുടെ മൂത്രവും ഉമിനീരും കലര്‍ന്ന ഈത്തപ്പഴത്തിലൂടെയാണ്. 1998 മുതല്‍ 2015 വരെ 600 നിപാ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2007 ല്‍ രോഗം പൊട്ടിപുറപ്പെട്ട ബംഗാളിലെ രോഗം ബാധിച്ചയാളുടെ വീടിനു സമീപത്തെ മരത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ താമസിച്ചിരുന്നതായും കണ്ടെത്തിയിരുന്നു. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ വവ്വാലുകളുടെ ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നത് തുടര്‍ന്നും ഭീഷണി സൃഷ്ടിക്കുമെന്ന് ഇന്ത്യയിലെ വവ്വാലുകളെ കുറിച്ച് പഠനം നടത്തുന്ന ബര്‍ലിന്‍ സൂ ആന്‍ഡ് വൈല്‍ഡ് ലൈഫ് റിസര്‍ച്ചിലെ റോഹിത് ചക്രവര്‍ത്തി പറഞ്ഞു. 1300 സ്പീഷിസിലുള്ള വവ്വാലുകളെയാണ് ഇതുവരെ കണ്ടെത്തിയത്.ചികുന്‍ഗുനിയയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട രോഗമാണ്. ബ്രസീലില്‍ കണ്ടെത്തിയ സിക വൈറസും വനശീകരണത്തെ തുടര്‍ന്നുള്ള രോഗമാണെന്ന് ഇവര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago