HOME
DETAILS

സഊദിയിലെ നാട് കടത്തൽ കേന്ദ്രത്തിൽ നിന്നും 356 ഇന്ത്യക്കാർ കൂടി നാട്ടിലേക്ക് മടങ്ങി

  
backup
October 26 2020 | 14:10 PM

356-indias-retuned-to-india-from-tharheel

     റിയാദ്: സഊദിയിലെ നാട് കടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തടവുകാരിൽ 356 പേർ കൂടി നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ എംബസിയുടെ ശ്രമഫലമായാണ് ഇവരെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് യാത്രയാക്കിയത്. നിയമ ലംഘകരായി സഊദി ജയിലുകളിൽ കഴിഞ്ഞിരുന്ന വിവിധ സംസ്ഥാനക്കാരാണ് ഇന്നത്തെ സംഘത്തിലുള്ളത്. ഇവരിൽ പതിനാലു പേർ മലയാളികളാണ്. 383 യാത്രാ സൗകര്യം ലഭ്യമായെങ്കിലും എട്ടു പേർക്ക് നിയമ പ്രശ്‌നങ്ങൾ മൂലം യാത്ര മടങ്ങുകയായിരുന്നു.

    ഉത്തർപ്രദേശ്​ (200), പശ്ചിമ ബംഗാൾ (47), ബിഹാർ (32), രാജസ്​ഥാൻ (20), പഞ്ചാബ്​ (17), തമിഴ്​നാട്​, തെലങ്കാന, ത്രിപുര (11 വീതം), ഹിമാചൽ പ്രദേശ്​, ജമ്മു, ജാർക്കണ്ഡ്​ (ഒമ്പത്​ വീതം), ആ​ന്ധ്ര, ഗോവ,ഗുജറാത്ത്​, ഹരിയാന (എട്ട്​ വീതം), ​അസം (ഏഴ്)​, കർണാടക, മഹാരാഷ്​ട്ര, മധ്യപ്രദേശ്​ (അഞ്ച്​) എന്നീ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ളവർ. വിമാനമിറങ്ങി ഇവിടെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമായിരിക്കും സ്വന്തം നാടുകളിലേക്ക് ഇവർ മടങ്ങുക. സഊദി സർക്കാർ ചെലവിലാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. റിയാദ്​ ഇസ്​കാനിലെ തർഹീലിൽ നിന്ന്​ ഇന്ത്യൻ എംബസി ഉദ്യോഗസ്​ഥരായ രാജേഷ്​ കുമാർ, യൂസഫ്​ കാക്കഞ്ചേരി, റനീഫ്​ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ എയർപോർട്ടിൽ എത്തിച്ച്​ യാത്രയാക്കിയത്. ഇവർക്ക് ഇന്ത്യൻ എംബസി പ്രത്യേക ടീ ഷർട്ടുകളും നൽകിയിരുന്നു.

    ജിദ്ദയിലും റിയാദിലുമായി തര്‍ഹീലുകളില്‍ നിരവധി  ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ കുറച്ചാളുകളെ ഹൈദരാബാദിൽ എത്തിച്ചിരുന്നു. അതിന് ശേഷം ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാവുകയും വിമാന സര്‍വീസിന് അനുമതി ലഭിക്കാതെയുമായി. ഇതോടെയാണ് ഇവരെ നാട്ടിലെത്തിക്കല്‍ അനിശ്ചിതമായി നീണ്ടത്.  കൊവിഡ് പ്രതിസന്ധിക്ക് ശേഷം പുറപ്പെടുന്ന നാലാമത്തെ ബാച്ചാണ് ചൊവ്വാഴ്ച പുറപ്പെട്ടത്. നിലവിൽ നൂറിൽ താഴെ പേർ മാത്രമാണ് റിയാദ് തർഹീലിൽ കഴിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago