ജോഫ്ര ആര്‍ച്ചര്‍ക്കും ജേസണ്‍ റോയിക്കും പിഴ
ലണ്ടന്‍: പാകിസ്‌തോനോട് 14 റണ്‍സിന് പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളായ ജേസണ്‍ റോയിക്കും ജോഫ്ര ആര്‍ച്ചര്‍ക്കും ഐ.സി.സി പിഴ ശിക്ഷ നല്‍കി. മാച്ച് ഫീയുടെ 15 ശതമാനമാണ് ആര്‍ച്ചര്‍ക്കും റോയിക്കും പിഴയിട്ടിരിക്കുന്നത്. അതേസമയം കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പാകിസ്താന്‍ നായകന്‍ സര്‍ഫറസ് അഹമ്മദിനും ഐ.സി.സി മാച്ച് ഫീയുടെ 20 ശതമാനം പിഴയിട്ടിട്ടുണ്ട്. നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് പാകിസ്താന്‍ എറിഞ്ഞത്.
മത്സരത്തിനിടെ അശ്ലീല വാക്കുകള്‍ ഉപയോഗിച്ചതിനാണ് ജേസണ്‍ റോയിക്കെതിരേ ഐ.സി.സി പിഴയിട്ടത്. റോയ് നടത്തിയ ഫീല്‍ഡിങ് പിഴവിന് പിന്നാലെ അസഭ്യം പറഞ്ഞെന്നും അമ്പയര്‍മാര്‍ താരം പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി കേട്ടെന്നും ഇത് ശിക്ഷയര്‍ഹിക്കുന്ന കുറ്റമാണെന്നും ഐ.സി.സി വ്യക്തമാക്കി.
അമ്പയര്‍ക്കെതിരേ തര്‍ക്കിച്ചതിന്റെ പേരിലാണ് ആര്‍ച്ചറിന് പിഴ വിധിച്ചത്. 29കാരനായ ആര്‍ച്ചര്‍ പാകിസ്താനെതിരേ 10 ഓവറില്‍ 79 റണ്‍സ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ഇരുവര്‍ക്കും അച്ചടക്ക റെക്കോര്‍ഡില്‍ ഒരു ഡീമെറിറ്റ് പോയിന്റായി. രണ്ട് വര്‍ഷത്തില്‍ നാല് ഡീമെറിറ്റ് പോയിന്റുകള്‍ വന്നാല്‍ രണ്ട് ഏകദിനങ്ങളിലോ രണ്ട് ടി20യിലോ വിലക്ക് നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."