HOME
DETAILS
MAL
തോല്‍വികളുടെ ഉത്തരവാദിത്വം സോണിയക്ക്: ഐ.എന്‍.ടി.യു.സി
backup
May 14 2017 | 22:05 PM
കോഴിക്കോട്: അധ്യക്ഷയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും സോണിയാ ഗാന്ധിയാണ് ഉത്തരവാദിയെന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡന്റ് സഞ്ജീവ റെഡ്ഡി.
അടുത്തിടെ കോണ്‍ഗ്രസിനുണ്ടായ തെരഞ്ഞെടുപ്പു പരാജയങ്ങളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്കാണ്. ഉപാധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് പരിമിതികളുണ്ട്. അതിനാല്‍ കോട്ടങ്ങളില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാവില്ല.
രാഹുല്‍ ഗാന്ധിയുടെ യഥാര്‍ഥ വ്യക്തിപ്രഭാവം തിരിച്ചറിയുക പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തുമ്പോഴായിരിക്കും. പുതിയ സാഹചര്യത്തില്‍ രാഹുല്‍ പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."