ബഹ്റൈനിലെ മസ്ജിദുകളില്‍ നവംബർ ഒന്നു മുതൽ ളുഹര്‍ നിസ്കാരം പുനരാരംഭിക്കും
മനാമ: ബഹ്റൈനിലെ മസ്ജിദുകളിൽ നവംബർ ഒന്നു മുതൽ ളുഹര്‍ നമസ്കാരം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ കോവിഡ് പ്രതിരോധത്തിനുള്ള നാഷണൽ ടാസ്ക് ഫോഴ്സിെൻറ അംഗീകാരത്തോടെ ബഹ്റൈന്‍ ഇസ്ലാമിക കാര്യ സുപ്രീം കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. മതകാര്യവിഭാഗമായ സുന്നി ഔഖാഫിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.പള്ളികളിലെത്തുന്നവർ കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിക്കണമെന്ന് കര്‍ശനമായി നിർദേശിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 28നാണ് രാജ്യത്ത് ആദ്യമായി പള്ളികള്‍ അടച്ചിട്ടത്. പിന്നീട് ആഗസ്റ്റ് 28മുതല്‍ ചില പള്ളികളില്‍ സുബ്ഹ് നമസ്കാരം പുനരാരംഭിച്ചിരുന്നു. അതേ സമയം ജുമുഅ നിസ്കാരങ്ങള്‍ക്ക് രാജ്യത്ത് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.
https://twitter.com/sunniwaqf/status/1320657785189785600?s=20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."