അല്‍ ഉലയിലെ ചരിത്ര പാറകള്‍ക്ക് പേരിടൂ; സമ്മാനം നേടൂ
റിയാദ്: സഊദിയുടെ വടക്ക് ഭാഗത്തെ പുരാതനവും പ്രകൃതി രമണീയവുമായ അല്‍ ഉല പ്രദേശത്തെ അതിശയോക്തി നിറഞ്ഞ പാറക്കൂട്ടങ്ങള്‍ക്ക് പേരിടുന്ന മത്സരം ആരംഭിച്ചു.
സഊദി ടൂറിസം രംഗത്ത് വരും വര്‍ഷങ്ങളില്‍ പുത്തന്‍ അധ്യായങ്ങള്‍ ചേര്‍ക്കുന്ന നിലയിലേക്ക് ഇതിനെ സംരക്ഷിച്ചു നില നിര്‍ത്താന്‍ സഊദി ടൂറിസം ആന്‍ഡ് ഹെറിറ്റേജ് വകുപ്പ് നടത്തുന്ന പുതിയ പദ്ധതിയുടെ ഭാഗമായാണ് അല്‍ ഉലയിലെ ചരിത്ര പാറകള്‍ക്ക് അനുയോജ്യമായ പേരുകള്‍ നിര്‍ദേശിക്കാനായി പുതിയ മത്സരം ആരംഭിച്ചത്.
അല്‍ ഉലയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കാനായി അടുത്തിടെ രൂപം നല്കിയ അല്‍ ഉല റോയല്‍ കമ്മീഷനാണു മത്സരം ആരംഭിച്ചത്. 'പാറയ്ക്ക് പേരിടൂ' എന്ന ലേബലില്‍ ആരംഭിച്ച മത്സരത്തില്‍ ഏറ്റവും മുന്നില്‍ വരുന്നവരെ കാത്തിരിക്കുന്നത് ഒരു ലക്ഷം (ഇരുപത് ലക്ഷത്തോളം രൂപ) റിയാലാണ്.
അല്‍ ഉല ഗവര്‍ണറേറ്റിന് കീഴിലെ നയന മനോഹരവും ചരിത്ര പ്രാധാന്യവുമുള്ള പാറകള്‍ക്കാണ് പേര് നിര്‍ദേശിക്കേണ്ടത്. അല്‍ ഉലയിലെ പ്രദേശങ്ങളില്‍ നിന്നുമെടുക്കുന്ന പാറകളുടെ ചിത്രങ്ങള്‍ക്കൊപ്പം അനുയോജ്യമായ പേര് നിര്‍ദേശിക്കുകയാണ് വേണ്ടത്.
തങ്ങള്‍ നിര്‍ദേശിക്കുന്ന പാറക്ക് ഇടുന്ന പേരിന്റെ കാരണവും ഇവര്‍ വ്യക്തമാക്കണം. ഇപ്പോള്‍ ആരംഭിച്ച പേരിടല്‍ മത്സരം രണ്ടു മാസം നീണ്ടു നില്ക്കും. പ്രത്യേകം തയ്യാറാക്കിയ വെബ്സെറ്റില്‍ കയറിയാണ് ഫോട്ടോ അപ്ലോഡ് ചെയ്തു അതിന് പേര് നിര്‍ദേശിക്കേണ്ടത്.
തുടര്‍ന്ന് നവംബറില്‍ പേരുകള്‍ വോട്ടിങ്ങിനിടുകയും മത്സര വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്യും. ഡിസംബര്‍ പതിനാലിനാണ് വിജയികളെ പ്രഖ്യാപിക്കല്‍.
സഊദിയില്‍ നിന്നും പൈതൃക പട്ടികയില്‍ ആദ്യം ഇടം നേടിയ, പ്രവാചക കാല്പാതകള് കൊണ്ട് സമ്പന്നമായ മദാഇന്‍ സ്വാലിഹ് അടക്കമുള്ള ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരിയാണ് അല്‍ ഉല. നബാത്തിന്, ലിഹ്യാന്‍ നാഗരികള്‍ ഉള്‍ക്കൊള്ളുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ടൂറിസം മേഖല തുറക്കാനുള്ള ഒരുക്കത്തിലാണ് സഊദി ഭരണകൂടം.
രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."