കൊവിഡ്: പ്രതിദിനം ഒന്നരലക്ഷം പരിശോധനകള്‍ നടത്തണമെന്ന് ഐ.എം.എ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം ഒന്നര ലക്ഷം കൊവിഡ് പരിശോധനകള്‍ എങ്കിലും നടത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ ഘട്ടത്തിലും സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറവാണെന്നും നിര്‍ത്തിവച്ച സര്‍വയലന്‍സ് ടെസ്റ്റുകളും കോണ്‍ടാക്ട് ടെസ്റ്റുകളും പുനരാരംഭിക്കണമെന്നും ഐ.എം.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കൊവിഡ് ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തുന്നതിന് ജില്ലാതലത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണം. ഏകപക്ഷീയമായ തീരുമാനങ്ങള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കും. രോഗമുക്തരായവരുടെ രോഗാവസ്ഥാ വിശകലനം ചെയ്തുള്ള പഠന ഗവേഷണങ്ങള്‍ നടക്കുന്നില്ലെന്നത് തികഞ്ഞ പോരായ്മയാണെന്നും ഇത്തരം പഠനങ്ങളുടെ പ്രസക്തി സര്‍ക്കാര്‍ മനസിലാക്കണമെന്നും ഐ.എം.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."