ബഹ്‌റൈന്‍ ഒ.ഐ.സി.സി' പാലക്കാട് ഫെസ്റ്റ്' വി.ടി ബല്‍റാം ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്‌റൈന്‍ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പാലക്കാട് ഫെസ്റ്റ് സല്‍മാനിയ കെ.സി.എ ഹാളില്‍ വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തില്‍ പ്രളയ സമയത്ത് ദുരിത മേഖലകളില്‍ ഓടിയെത്തി സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ സാമൂഹ്യ പ്രവര്‍ത്തകയും യോഗ തെറാപ്പിസ്റ്റുമായ ഫാത്തിമ അല്‍ മന്‍സൂരി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി അംഗങ്ങള്‍ സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക ആദ്യ ഗഡുവായി ചടങ്ങില്‍ എം.എല്‍.എ ക്ക് കൈമാറും.
കൂടാതെ പ്രളയം മൂലം വീട് നഷ്ടമായവര്‍ക്ക് കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയില്‍ ഒരു വീട്, മൂന്നാമത് പാലക്കാട് ഫെസ്റ്റിന്റെ ഭാഗമായി ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി നിര്‍മ്മിച്ചു നല്‍കും.
പ്രമുഖര്‍ സംബന്ധിക്കുന്ന പരിപാടിയില്‍ പാലക്കാടിന്റെ അഭിമാനമായി പ്രവാസ ലോകത്ത് മികവ് തെളിയിച്ച വ്യക്തികള്‍ക്ക് 'എക്‌സലന്‍സ്' അവാര്‍ഡുകള്‍ സമ്മാനിക്കും.
സുബൈര്‍ ട്രേഡിങ്ങ് കമ്പനിയുടെ എം.ഡി സുബൈര്‍, അബ്ദുല്‍ ഗഫൂര്‍ പുതുപ്പറമ്പില്‍, ചെമ്പന്‍ ജലാല്‍ എന്നിവര്‍ക്കാണ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.
അമാദ് ഗ്രൂപ്പ് എം .ഡി പമ്പാവാസന്‍ നായര്‍, ബ്രോഡന്‍ കോണ്‍ട്രാക്ടിങ് എം.ഡി. ഡോ. കെ.എസ് മേനോന്‍, ഷിഫ അല്‍ ജസീറ സി.ഇ.ഒ ഹബീബ് റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് ജോജി ലാസര്‍, ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ്,ഒ.ഐ.സി.സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഒ.ഐ.സി.സി ദേശീയ ട്രഷററും പാലക്കാട് ജില്ല കമ്മിറ്റി ഇന്‍ ചാര്‍ജുമായ അഷ്‌റഫ് മര്‍വ, പാലക്കാട് ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍, ഒ.ഐ.സി.സി പാലക്കാട് ജില്ല സെക്രട്ടറി ഷാജി ജോര്‍ജ്, തോമസ് കാട്ടുപറമ്പന്‍, സുനില്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."