മുന്നോക്ക സംവരണം: ഇത്രയും പോരെന്ന് എന്‍.എസ്.എസ്
ചങ്ങനാശേരി: മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നടപ്പാക്കിയിട്ടുള്ള 10 ശതമാനം സാമ്പത്തിക സംവരണത്തിലെ വ്യവസ്ഥകള്‍ സംവരണ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്നതില്‍നിന്നു വ്യത്യസ്തവും തുല്യനീതിക്ക് നിരക്കാത്തതുമാണെന്നും എന്‍.എസ്.എസ്. സംവരണ വ്യവസ്ഥകളില്‍ മാറ്റം വരുത്തുവാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര നടപടി ഉണ്ടാകണം.
10 ശതമാനം സാമ്പത്തിക സംവരണം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിജപ്പെടുത്തിയ 2020 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുത്തണം. അന്നുമുതല്‍ നടത്തിയ നിയമന ശുപാര്‍ശകളും നിയമനങ്ങളും പുനഃക്രമീകരിച്ച് സംവരണേതര വിഭാഗങ്ങള്‍ക്ക് ഇക്കാലയളവില്‍ നഷ്ടപ്പെട്ടുപോയിട്ടുള്ള തൊഴിലവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കണം.
സംവരണേതര വിഭാഗത്തില്‍പ്പെട്ടവരുടെ നിയമനടേണ്‍ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാല്‍ ടേണുകള്‍ യഥാക്രമം 3, 11, 23, 35, 47, 59, 63, 75, 87, 99 എന്നിവയാക്കി നിശ്ചയിക്കണമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."