പാലാരിവട്ടം മേല്‍പ്പാലം സുരക്ഷിതമല്ലെന്ന് വിജിലന്‍സ്, അറ്റകുറ്റപ്പണികള്‍ നടത്തിയാലും അധികം ആയുസുണ്ടാകില്ല
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അതീവഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പാലം പുനര്‍നിര്‍മ്മിക്കേണ്ടി വരുമെന്നാണ് വിദഗ്ദര്‍ അറിയിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മൂന്നു മാസങ്ങള്‍ എടുത്ത് പാലത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഗതാഗതത്തിനു തുറന്നു കൊടുക്കാമെന്നാണ് നിലവിലെ ഉറപ്പെങ്കിലും അറ്റകുറ്റപ്പണികള്‍ കൊണ്ട് പാലത്തിന്റെ തകരാറുകള്‍ പരിഹരിക്കപ്പെടില്ലെന്നും ൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂറു പാക്കറ്റ് സിമന്റ് ഉപയോഗിക്കേണ്ടിടത്ത് മുപ്പത് പായ്ക്കറ്റിനടുത്ത് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നടക്കമുള്ള കാര്യങ്ങള്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നേരത്തേ മദ്രാസ് ഐഐടിയിലെ വിദഗ്ധര്‍ പാലത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ തകരാറുകള്‍ പരിഹരിച്ച് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ മൂന്നു മാസത്തോളം സമയം എടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അമിത ഗതാഗതവും വാഹനങ്ങളുടം ഭാരവും പേറി എത്രനാള്‍ പാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ സംശയമാണെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."