HOME
DETAILS
MAL
നിപ: കേന്ദ്രസംഘം വിദ്യാര്‍ഥിയുടെ വീട്ടില്‍ പരിശോധന നടത്തി, സംശയത്തിനിടവരുത്തുന്ന യാതൊന്നും കണ്ടെത്തിയില്ല
backup
June 06 2019 | 08:06 AM
തൊടുപുഴ: ഇത്തവണ റിപ്പോര്‍ട്ട് ചെയ്ത നിപയുടെ ഉറവിടം തേടി കേരളത്തിലെത്തിയ കേന്ദ്രസംഘം വിദ്യാര്‍ഥിയുടെ വീട്ടില്‍ പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത് അവസാനിപ്പിച്ചുവെന്നും ഡിഎംഒ എന്‍ പ്രിയ പറഞ്ഞു.
വിദ്യാര്‍ഥി പഠിച്ച കോളേജിലും സംഘം പരിശോധന നടത്തി. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അത് കൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു.
വിദ്യാര്‍ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."