HOME
DETAILS
MAL
സര്‍വിസ് ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണം: എസ്.ബി.ഐ പെന്‍ഷനേഴ്സ് മീറ്റ്
backup
May 14 2017 | 23:05 PM
കണ്ണൂര്‍: ബാങ്കുകളിലെ സര്‍വിസ് ചാര്‍ജ് വര്‍ധന പുനഃപരിശോധിക്കണമെന്ന് എസ്.ബി.ഐ പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്ക്കെന്നപോലെ ഓരോ ശമ്പള പരിഷ്കരണ വേളയിലും പെന്‍ഷനും പരിഷ്കരിക്കുക, ഫാമിലി പെന്ഷന് നിലവിലുള്ള 15 ശതമാനത്തില്‍നിന്നു 30 ശതമാനമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
എസ്.ബി.ഐ തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ അശോക് കുമാര്‍ പീര്‍ ഉദ്ഘാടനം ചെയ്തു. കെ. രാജീവന് അധ്യക്ഷനായി. എ. രമേഷ് ബാബു, വി. മുരളീധരന്, എ. ജയകുമാര്‍, ജോണ്‍ ജോസഫ്, ആര്.വി സുരേഷ്, കെ.ടി പ്രഹ്ലാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."