HOME
DETAILS

ട്രാഫിക് റെഗുലേറ്ററി കമ്മീഷന്‍ പരിശോധന നടത്തി

  
backup
July 25 2016 | 23:07 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%97%e0%b5%81%e0%b4%b2%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d

കൊല്ലങ്കോട്: ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ട്രാഫിക് റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍ പരിശോധന നടത്തി. പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നിയോഗിച്ച കമ്മീഷന്‍ അംഗങ്ങളുടെ യോഗം കൊല്ലങ്കോട് ബ്ലോക്ക് ഓഫിസ് മീറ്റിങ് ഹാളില്‍ നടന്നു. ഗതാഗത പരിഷ്‌ക്കരണത്തില്‍ പ്രയാസമനുഭവപ്പെടുന്ന വസ്തുതകള്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്തു.
ഇപ്പോള്‍ പരീഷണാടിസ്ഥാനത്തിലാണ് വണ്‍വേ നടപ്പാക്കിയിരുന്നത് യാത്രക്കാര്‍ക്ക് ബസില്‍ കയറിയിറങ്ങാന്‍ ഏറെ ദൂരം നടക്കേണ്ട സ്ഥിതി പരിഹരിക്കാന്‍ അടുത്തടുത്ത ബസ് വെയിറ്റിങ് സ്ഥാനങ്ങള്‍ കണ്ടെത്തുന്നതിനായും വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകുന്നതിനായുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുമായ കമ്മിഷന്‍ അംഗങ്ങള്‍ ബ്ലോക്ക് ഓഫിസ് റോഡു മുതല്‍ പൊള്ളാച്ചി റോഡിലെ വിനായക ക്ഷേത്രം വരേയും, തൃശ്ശൂര്‍ റോഡ് ടാക്‌സി ഓട്ടോസ്റ്റാന്‍ഡ് മുതല്‍ പൊലിസ് സ്റ്റേഷന്‍ വരെയുമുള്ള സ്ഥലങ്ങളിലെ യാത്രക്കാരില്‍ നിന്നും മറ്റു സ്ഥാപനങ്ങില്‍ നിന്നും ഓട്ടോ ടാക്‌സി ഡ്രൈവേഴസ് എന്നിവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞു. ഇതേ തുടര്‍ന്ന് നിലവിലുള്ള ട്രാഫിക് പരിഷ്‌ക്കാരം താല്‍കാലികമായി തുടരുവന്‍ തീരുമാനിച്ചു.
പൊള്ളാച്ചി റോഡിലുള്ള ഗണപതി കോവിലിന്റെ ഭാഗത്തുള്ള റോഡിന്റെ ഇരുവശങ്ങള്‍ വികസിപ്പിക്കുവാനും ഗോവിന്ദാപുരം ഭാഗത്തേയ്ക്ക് പോകുന്ന പോകുന്ന ബസ് സ്റ്റോപ്പ് നിലവിലുള്ള ബസ് വെയിറ്റിങ് ഷെഡിന്റെ മുന്നിലേക്ക് നീട്ടാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.
ഓഗസ്റ്റ് മുതല്‍ ബസ് യാത്രക്കാരുടെ സൗകര്യാര്‍ഥം നെന്മാറയില്‍ നിന്നു വരുന്ന ബസുകള്‍ അയ്യപ്പന്‍കാവിനടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡിന്റെ ഒരു വശത്ത് നിര്‍ത്താനും ഗോവിന്ദാപുരത്തു നിന്നും വരുന്ന ബസുകള്‍ പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന് സമീപം നിര്‍ത്താനും ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്ന ബസുകള്‍ പൊലിസ് സ്റ്റേഷന് സമീപത്തുള്ള സ്ഥലത്ത് നിര്‍ത്തി ആളെ കയറ്റാം.
കൊല്ലങ്കോട് പാലക്കാട് റോഡിലുള്ള വഴിയോര കച്ചവടം സമയക്രമം പാലിച്ച് വൈകുന്നേരം ഏഴു മുതല്‍ നാലുചക്രവാഹനത്തില്‍ കച്ചവടത്തിനായി ഉപയോഗിക്കാം. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ തടസം നില്‍ക്കുന്ന ഉപയോഗശൂന്യമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. ഫുട്പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി നടക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. എന്നീ ആറ് നിര്‍ദേശങ്ങളാണ് ഓഗസ്റ്റ് മൂന്നിന് കൂടുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി മുന്‍പാകെ കമ്മീഷന്‍ വയ്ക്കുന്ന നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്കോ മറ്റു വിഭാഗക്കാര്‍ക്കൊ പരാതി ഉണ്ടെങ്കില്‍ പരാതിയും പരിഹാര നിര്‍ദേശവും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കണ്‍വീനര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കൊല്ലങ്കോട് സി.ഐ ഓഫിസ് എന്നിവടങ്ങളില്‍ നല്‍കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  36 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  36 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago