HOME
DETAILS
MAL
മുല്ലപ്പെരിയാര്‍: ചട്ടങ്ങള്‍ രൂപീകരിക്കാന്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു
backup
September 14 2018 | 19:09 PM
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര ജലകമ്മിഷന് കത്തയച്ചു. കേന്ദ്ര ജലകമ്മിഷന്റെ ഡാം സേഫ്റ്റി ചീഫ് എന്‍ജിനിയര്‍ ഗുല്‍ഷന്‍ രാജിനാണ് സംസ്ഥാന ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍ കത്തയച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുലാവര്‍ഷത്തിലാണ് സാധാരണ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കൂടുതല്‍ ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേരളം കേന്ദ്ര ജലകമ്മിഷനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."