ബാഴ്‌സലോണയും യുവന്റസും നേര്‍ക്കുനേര്‍
റോം: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം. ഇന്ന് രാത്രി 1.30ന് നടക്കുന്ന മത്സരത്തിലാണ് യുവന്റസ് ബാഴ്‌സലോണയെ നേരിടുന്നത്. കൊവിഡ് കാരണം ക്വാററന്റൈനില്‍ കഴിയുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇന്നത്തെ മത്സരത്തിന് ഉണ്ട@ാകുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മത്സരത്തിന് 30 മണിക്കൂര്‍ മുമ്പെങ്കിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മാത്രമേ യുവേഫ താരത്തിന അനുമതി നല്‍കൂ. എന്നാല്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ക്രിസ്റ്റിയാനോ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്നാണ് വിവരം. ഒരു പക്ഷെ ഇന്ന് ക്രിസ്റ്റ്യാനോ കളിക്കുകയാണെങ്കില്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലുള്ള സ്റ്റാര്‍ വാറാകും ഇന്നത്തെ മത്സരം. ഇറ്റലിയില്‍ യുവന്റസിന്റെ ഹോം ഗ്രൗ@ണ്ടിലാണ് ഇന്നത്തെ മത്സരം നടക്കുന്നതെന്നതിനാല്‍ യുവന്റസ് മികച്ച ആത്മവിശ്വാസത്തിലാണ്. ആദ്യ മത്സരത്തില്‍ ക്രിസ്റ്റിയാനോ ഇല്ലാതെ ഇറങ്ങിയ യുവന്റസ് ഡൈനാമോ കീവിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. അതേ സമയം ആദ്യ മത്സരത്തില്‍ 5-1 ന്റെ ജയം സ്വന്തമാക്കിയാണ് ബാഴ്‌സലോണയുടെ വരവ്. ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും ഇന്നത്തെ മത്സരത്തില്‍ ബാഴ്‌സലക്ക് കടുത്ത എതിരാളികളാണ്. എന്നാലും ഇന്ന് ടൂറിനില്‍ തീ പാറുന്നൊരു മത്സരം പ്രതീക്ഷിക്കാം. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തിതല്‍ ആദ്യ മത്സരത്തില്‍ പരാജയം രുചിച്ച ഫെറന്‍ക്വാറോസും ഡൈനാമോ കീവും തമ്മില്‍ ഏറ്റുമുട്ടും. നിലവില്‍ ഗ്രൂപ്പ് ജിയില്‍ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഷിനെ നേരിടും. ആദ്യ മത്സരത്തില്‍ പി.എസ്.ജിയെ പരാജയപ്പെടുത്തിയ യുനൈറ്റഡ് മികച്ച ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ആര്‍.ബി ലെപ്‌സിഷും ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് വരുന്നത്. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ആര്‍.ബി ലെപ്‌സിഷ്. എന്തായാലും ഇന്ന് ഗ്രൂപ്പ് എച്ചില്‍ മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പി.എസ്.ജി ബെസിക്താസിനെ നേരിടും. ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോല്‍വി വഴങ്ങിയ പി.എസ്.ജിക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനുവാര്യമാണ്. രാത്രി 11.25ന് ബെസിക്ഷെയറിന്റെ ഹോം ഗ്രൗണ്ട@ിലാണ് മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ ചെല്‍സി ക്രാസ്‌നോഡറെ നേരിടും. ആദ്യ മത്സരത്തില്‍ സെവിയ്യയോട് ഗോള്‍ രഹിത സമനില വഴങ്ങിയ ചെല്‍സി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണിപ്പോള്‍. ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ മാത്രമേ ചെല്‍സിയുടെ സ്ഥാനത്തിന് മാറ്റമു@ണ്ടാകൂ. ഗ്രൂപ്പ് എഫില്‍ നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയം ക്ലബാ ക്ലബ് ബ്രൂഷെ ഇറ്റാലിയന്‍ കരുത്തരായ ലാസിയോയെ നേരിടും. ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയ ര@ണ്ടു ക്ലബുകള്‍ തമ്മിലാണ് ഇന്നത്തെ മത്സരമെന്നതിനാല്‍ ശക്തമായൊരു മത്സരം പ്രതീക്ഷിക്കാം. ഇതേ ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ബൊറൂസിയ ഡോര്‍ട്മു@ണ്ടും റഷ്യന്‍ ക്ലബ് സെനിത്തും തമ്മിലാണ് മത്സരം. ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന ഡോര്‍ട്മുണ്ടിന് ര@ണ്ടാം റൗ@ണ്ട് സ്വപ്നം കാണണമെങ്കില്‍ ഇന്ന് ജയം അനുവാര്യമാണ്. മറ്റൊരു മത്സരത്തില്‍ സെവിയ്യ ഫ്രഞ്ച് ക്ലബായ റെന്നസിനെ നേരിടും. ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ റെന്നസ് ജയം തേടിയാണ് ഇന്നിറങ്ങുന്നത്.
ബാഴ്‌സലോണയില്‍
പ്രധാന താരങ്ങള്‍ പുറത്ത്
ഇന്നത്തെ മത്സരത്തില്‍ ബാഴ്‌സലോണയുടെ പ്രധാന താരങ്ങള്‍ പുറത്ത്. ഫിലിപ് കുട്ടീഞ്ഞോ, ജെറാദ് പികെ, സാമുവല്‍ ഉംറ്റിറ്റി എന്നിവരാണ് ബാഴ്‌സ ടീമിലില്ലാത്തത്. കുട്ടീഞ്ഞോയും ഉംറ്റിറ്റിയും പരുക്ക് കാരണമാണ് ടീമിലുള്‍പ്പെടാത്തത്. അതേ സമയം പികെ സസ്‌പെന്‍ഷന്‍ കാരണമാണ് മത്സരത്തിനില്ലാത്തത്. പികെയും ഉംറ്റിറ്റിയും ഇല്ലാത്തതിനാല്‍ ലിങ്‌ലെറ്റിനൊപ്പം ആര് ബാഴ്‌സലോണയുടെ സെന്റര്‍ ബാക്കില്‍ ഇറങ്ങുമെന്നതാണ് ഫുട്‌ബോള്‍ ലോകം ഉറ്റു നോക്കുന്നത്. ദീര്‍ഘകാലമായി പരുക്കിന്റെ പിടിയിലുള്ള ടെര്‍ സ്റ്റിഗനും സ്‌ക്വാഡില്‍ ഇല്ല.
ബൊനൂചിക്ക് പരുക്ക്,
യുവന്റസിന് നെഞ്ചിടിപ്പ്
റോം: യുവന്റസ് ക്യാപ്റ്റന്‍ കിയെല്ലിനിക്ക് പിറകെ സെന്റര്‍ ബാക്കിലെ സാനിധ്യമായ ബൊനൂചിക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസം വെറോണയ്ക്ക് എതിരായ ലീഗ് മത്സരത്തിലാണ് ബൊനൂചിക്ക് പരുക്കേറ്റത്. താരം എത്ര കാലം പുറത്തിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും താരത്തിന് ഇന്ന് നടക്കുന്ന ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ കളിക്കാന്‍ കഴിയില്ല. ബൊനൂചിയും കിയെല്ലിനിയും പരുക്കിന്റെ പിടിയിലായതോടെ സെന്റര്‍ ബാക്കില്‍ ആരെ കളിപ്പിക്കുമെന്ന ആശങ്കയിലാണ് പിര്‍ലോ. ഡെമിറാല്‍ മാത്രമാണ് യുവന്റസില്‍ ഇപ്പോള്‍ സെന്റര്‍ ബാക്കിലേക്ക് അനുയോജ്യമായ താരമുള്ളു. ഡി ലിറ്റ് പരുക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും കളത്തിലിറങ്ങാന്‍ ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ട@ി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."