ആസ്‌ത്രേലിയക്ക് ജയം
നോട്ടിങ്ഹാം: ലോക ചാംപ്യന്‍മാരുടെ കളി പുറത്തെടുത്ത ആസ്‌ത്രേലിയക്ക് 15 റണ്‍സിന്റെ ജയം. ജയിക്കാമായിരുന്ന മത്സരത്തില്‍ വിന്‍ഡീസിനെ പിടിച്ച് കെട്ടിയാണ് ആസ്‌ത്രേലിയ ജയം കൈക്കലായിക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനയക്കപ്പെട്ട കംഗാരുപ്പട ഒരോവര്‍ ബാക്കിനില്‍ക്കെ 288 റണ്‍സിന് പുറത്താവുകയായിരുന്നു.
അഞ്ചിന് 79 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ ഓസീസ് 200 റണ്‍സ് പോലും തികയ്ക്കുമെന്ന് കരുതിയിരുന്നു. അവിടെ നിന്നാണ് കംഗാരുപ്പട മുന്നേറിയത്. എട്ടാമനായി ഇറങ്ങിയ പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിന്റെ (92) കരിയര്‍ ബെസ്റ്റ് പ്രകടനവും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് (73) പൊരുതി നേടിയ ഫിഫ്റ്റിയുമാണ് ഓസീസിനെ കളിയിലേക്കു തിരിച്ചുകൊ@ണ്ടുവന്നത്. 60 പന്തില്‍ എട്ടു ബൗണ്ട@റികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് കോള്‍ട്ടര്‍ നൈലിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ എട്ടാമനായി ഇറങ്ങി ഒരു താരം നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹത്തിന്റെ പേരിലായി. 103 പന്തില്‍ ഏഴു ബൗ@ണ്ടറികളോടെയാണ് സ്മിത്ത് 73 റണ്‍സ് നേടിയത്. അലെക്‌സ് കാരിയാണ് (45) മറ്റൊരു പ്രധാന സ്‌കോറര്‍. ആറാം വിക്കറ്റില്‍ സ്മിത്തും കാരിയും ചേര്‍ന്ന് 68 റണ്‍സിന്റെയും ഏഴാം വിക്കറ്റില്‍ സ്മിത്തും കോള്‍ട്ടര്‍ നൈലും ചേര്‍ന്നു 102 റണ്‍സിന്റെയു കൂട്ടുകെട്ടു@ണ്ടാക്കിയതോടെയാണ് ഓസീസ് കളിയിലേക്കു തിരിച്ചുവന്നത്.
ഡേവിഡ് വാര്‍ണര്‍ (3), നായകന്‍ ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ കവാജ (13), ഗ്ലെന്‍ മാക്‌സ്വെല്‍ (0), മാര്‍ക്കസ് സ്റ്റോയ്ണിസ് (19), പാറ്റ് കമ്മിന്‍സ് (2) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. വിന്‍ഡീസിനു വേ@ണ്ടി കാര്‍ലോസ് ബ്രാത് വെയ്റ്റ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഷെയ്ന്‍ തോമസ്, ഷെല്‍ഡണ്‍ കോട്രെല്‍, ആന്ദ്രെ റസ്സല്‍ എന്നിവര്‍ രണ്ട@ു വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് നിരയില്‍ 68 റണ്‍സെടുത്ത ഷായ് ഹോപ് മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഗെയില്‍ 17 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. ജേസന്‍ ഹോള്‍ഡര്‍ അര്‍ധ സെഞ്ചുറിയുമായി മികച്ച് നിന്നു. അവസാനമായി ആശ്ലി നഴ്‌സ് പൊരുതി നോക്കിയെങ്കിലും വിന്‍ഡീസിന് ജയിക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിനെ പിടിച്ച് കെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."