HOME
DETAILS

ധോണിയുടെ ഗ്ലൗസില്‍ നിന്ന് സൈനിക ചിഹ്നം നീക്കം ചെയ്യണമെന്ന് ബി.സി.സി.ഐ

  
backup
June 06, 2019 | 10:05 PM

%e0%b4%a7%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%97%e0%b5%8d%e0%b4%b2%e0%b5%97%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8


ലണ്ടന്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണിയുടെ ഗ്ലൗസില്‍ നിന്ന് സൈനികരുടെ മുദ്ര മാറ്റണെന്ന് ബി.സി.സി.ഐയോട് ഐ.സി.സി ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ആദ്യ മത്സരത്തിലാണ് ധോണിയുടെ ഗ്ലൗസിലെ ചിഹ്നം പുറം ലോകം കണ്ടത്. ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ കഠാര രൂപത്തിലുള്ള ചിഹ്നമാണ് ധോണി സ്വന്തം ഗ്ലൗസില്‍ ആലേഖനം ചെയ്തിട്ടുള്ളത്.


ഐ.സി.സി ജനറല്‍ മാനേജര്‍ ക്ലയര്‍ ഫര്‍ലോങാണ് ബി.സി.സി.യോട് ഇക്കാര്യം അറിയിച്ചത്. ഐ.സി.സിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇതേ തുടര്‍ന്നാണ് ധോണിക്കെതിരേ ഐ.സി.സി നടപടി സ്വീകരിച്ചത്.


40-ാം ഓവറില്‍ ഫെലുക്വായോയെ സ്റ്റംപ് ചെയ്യുന്നതിനിടയിലാണ് ടി.വി ക്യാമറകള്‍ ഇത് പകര്‍ത്തിയത്. പാരച്ചുട്ട് വിഭാഗത്തിലെ ബലിദാനികളോടുള്ള ആദരസൂചകമായി ഉപയോഗിക്കുന്ന മുദ്രയാണ് ധോണി ഗ്ലൗസില്‍ പതിച്ചിട്ടുള്ളത്. 2011ല്‍ പാരച്ചൂട്ട് റജിമെന്റില്‍ ധോണിക്ക് ലെഫ്റ്റനന്റ് പദവി നല്‍കി ആദരിച്ചിരുന്നു. 2015ല്‍ പാരാ ബ്രിഗേഡില്‍ ധോണി പരിശീലനത്തിന് പോവുകയും ചെയ്തിരുന്നു. സൈനിക ചിഹ്നം ഗ്ലൗസില്‍ ആലേഖനം ചെയ്തതിനെ പലരും അനുകൂലിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ പുന്നമടയില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

Kerala
  •  7 hours ago
No Image

കരൂര്‍ ദുരന്തത്തിന് ശേഷം വിജയിന്റെ ആദ്യ പൊതുപരിപാടി; പ്രവേശനം പാസ് ഉള്ളവര്‍ക്ക് മാത്രം

National
  •  8 hours ago
No Image

മഴ കനക്കുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 മണിക്ക് സൈറന്‍ മുഴങ്ങും

Kerala
  •  8 hours ago
No Image

കുവൈത്തിൽ പ്രത്യേക സാഹചര്യങ്ങളിൽ സന്ദർശകർക്കു സ്ഥിരതാമസ അനുമതി

Kuwait
  •  9 hours ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ പൊട്ടിത്തെറി; ഒരാള്‍ക്ക് ഗുരുതര പൊള്ളല്‍

Kerala
  •  9 hours ago
No Image

'ബുള്‍ഡോസര്‍ രാജിനെതിരെ നടത്തിയ വിധിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി പ്രസ്താവം'  ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്

National
  •  10 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ശിക്ഷിക്കപ്പെട്ട  അധ്യാപകന്‍ കെ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു 

Kerala
  •  11 hours ago
No Image

ആ താരം ബാറ്റ് ചെയ്യാനെത്തുമ്പോൾ സ്റ്റേഡിയം കുലുങ്ങും: ജോ റൂട്ട്

Cricket
  •  11 hours ago
No Image

ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ മൂന്നുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍, കുട്ടിയുടെ നില ഗുരുതരം

National
  •  11 hours ago
No Image

സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയും; പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് സി.പി.എം നേതാവിന്റെ വധഭീഷണി

Kerala
  •  11 hours ago