HOME
DETAILS

സംയുക്ത കാര്യാലയം തുറന്ന് ഇരുകൊറിയകള്‍

  
backup
September 14, 2018 | 7:56 PM

%e0%b4%b8%e0%b4%82%e0%b4%af%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8

പ്യോങ്‌യാങ്: കൊറിയന്‍ മേഖലയിലെ സമാധാനശ്രമങ്ങളിലേക്ക് പുതിയ ചുവടുവയ്പ്പ് കൂടി. ഇരു കൊറിയകളും സംയുക്തമായി പുതിയ കാര്യാലയം തുറന്നു. ഉത്തര കൊറിയന്‍ മേഖലയില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് പരസ്പര നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പുതിയ ഉഭയകക്ഷി മധ്യസ്ഥ കാര്യവാഹ കാര്യാലയം തുറന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് പുതിയ കാര്യാലയം. ഇനി മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ ഈ കാര്യാലയം കേന്ദ്രീകരിച്ചായിരിക്കും നടക്കുക.

ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നും മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് പുതിയ നടപടി. ഉ.കൊറിയയിലെ അതിര്‍ത്തി നഗരമായ കൗസോങ്ങിലാണ് കാര്യാലയം തുറന്നത്. വര്‍ഷത്തില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാര്യാലയത്തില്‍ രണ്ട് നിലകളിലായാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രവര്‍ത്തിക്കുക. ഓരോ രാജ്യത്തുനിന്നും 15 മുതല്‍ 20 വരെ ആളുകള്‍ വീതമാണ് ഇവിടെയുണ്ടാകുക. ദ.കൊറിയന്‍ പ്രതിനിധികള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലും ഉ.കൊറിയക്കാര്‍ നാലാം നിലയിലുമാണ് പ്രവര്‍ത്തിക്കുക.
1945ല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തില്‍ ഇരുരാജ്യങ്ങളായി വിഭജിക്കപ്പെട്ട കൊറിയകള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം സജ്ജമാകുന്നത്. പരസ്പരം രഞ്ജിപ്പിലെത്തിയ ശേഷം ഇരുരാജ്യങ്ങളും ടെലഫോണ്‍ വഴിയും ഫാക്‌സ് വഴിയുമായിരുന്നു ഔദ്യോഗിക കാര്യങ്ങള്‍ക്കായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ ഉ.കൊറിയയുടെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരുമാര്‍ഗങ്ങളും നിര്‍ത്തലാക്കിയിരുന്നു.
ഇനിമുതല്‍ മുഖാമുഖമിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചിന്തകള്‍ വേഗത്തിലും കൃത്യമായും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദ.കൊറിയയുടെ ഏകീകരണ വകുപ്പ് മന്ത്രി ചോ മ്യോങ് ഗ്യോന്‍ പറഞ്ഞു. പ്രശ്‌നം പിടിച്ച കാര്യങ്ങള്‍ പരസ്പരം ചേര്‍ന്ന് ആലോചിച്ചു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെ പുതിയ കാര്യാലയം ശക്തിപ്പെടുത്തുമെന്ന് ഉ.കൊറിയയുടെ പീസ്ഫുള്‍ റീയൂനിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ റി സണ്‍ ഗ്വോന്‍ ചടങ്ങില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ദ.കൊറിയയുടെ ഏകീകരണ വകുപ്പ് സഹമന്ത്രിയും ഉ.കൊറിയയിലെ റീയൂനിഫിക്കേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായിരിക്കും കാര്യാലയത്തിന്റെ ചുമതലയുണ്ടാകുക.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്ര മര്‍ദനക്കേസ്; എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍

Kerala
  •  14 days ago
No Image

പൊലിസുക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്‌ഫോടന വസ്തു എറിഞ്ഞ് അക്രമി സംഘം; കൂടുതല്‍ പൊലിസെത്തി കീഴടക്കി

Kerala
  •  14 days ago
No Image

മട്ടന്‍ അല്ല ചിക്കന്‍; വിവാഹവേദിയില്‍ കൂട്ടത്തല്ല്, 12 പേര്‍ക്ക് പരുക്ക്

National
  •  14 days ago
No Image

തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകള്‍ കൂടി മരവിപ്പിച്ചു

National
  •  14 days ago
No Image

വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ, തിരച്ചിൽ തുടരുന്നു

International
  •  14 days ago
No Image

വിജയ്‌യുടെ പ്രസംഗം സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍

National
  •  14 days ago
No Image

വാട്ട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത ടിക്കറ്റുമായി ട്രെയിന്‍ യാത്ര വേണ്ട; യഥാര്‍ഥ ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധമെന്ന് റെയില്‍വേ, ലംഘിച്ചാല്‍ പിഴ

National
  •  14 days ago
No Image

'വടിയും നീട്ടി നില്‍ക്കേണ്ടതില്ല, പറയാനുണ്ടെങ്കില്‍ ഞാന്‍ പറയും'; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന്‍

Kerala
  •  14 days ago
No Image

അയോധ്യക്ഷേത്രക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്ക് മൗനമോ?; ഇന്ത്യാ സഖ്യത്തില്‍ വിമര്‍ശനം

Kerala
  •  14 days ago
No Image

ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കൈ അടിച്ചൊടിച്ച സംഭവം;  അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  14 days ago