HOME
DETAILS

ഇന്ത്യയുടെ ഈ ലോകകപ്പ് വിജയം അവരുടെ നേട്ടങ്ങളുടെ അടുത്ത് പോലുമെത്തില്ല: മുൻ ഇന്ത്യൻ താരം 

  
March 11, 2026 | 12:29 PM

Former Indian player Sanjay Manjrekar has spoken about Indias World Cup success

മൂന്നാം ടി-20 കിരീടം സ്വന്തമാക്കി ഒരിക്കൽകൂടി ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ആദ്യ ടി-20 കിരീടം സ്വപ്നം കണ്ടെത്തിയ ന്യൂസിലാൻഡിനെ കീഴടക്കിയാണ് സൂര്യകുമാർ യാദവും സംഘവും ചാമ്പ്യന്മാരായത്. കിവികളെ 96 റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഇപ്പോൾ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. 1983ൽ കപിൽ ദേവിന്റെ കീഴിലും 2011ൽ എംഎസ് ധോണിയുടെ കീഴിലും ഇന്ത്യ നേടിയ ലോകകപ്പ് വിജയങ്ങളുടെ അടുത്ത് പോലുമെത്തില്ലെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞത്. 

''എല്ലാ വർഷവും നൽകുന്ന ഈ ലോക കിരീടങ്ങൾ ശരിയായ കാഴ്ചപ്പാടിൽ കാണേണ്ടതുണ്ട്. ഇന്ത്യയുടെ ടി-20 ലോകകപ്പ് വിജയങ്ങൾ 1983ൽ കപിൽ ദേവിന്റെ നേതൃത്തിൽ 50 ഓവർ ലോകകപ്പ് വിജയവും 2011ൽ ധോണിയുടെ കീഴിൽ നേടിയ വിജയങ്ങൾക്കും അടുത്ത് വരില്ല. ആ ലോകകപ്പുകളുടെ വെല്ലുവിളി കണക്കിലെടുത്തുകൊണ്ടാണ് ഇത് പറയുന്നത്'' സഞ്ജയ് മഞ്ജരേക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 

അതേസമയം ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago
No Image

കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടും; സബ്‌സിഡി പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

Kuwait
  •  4 days ago
No Image

ക്രൂരമായ ബലപ്രയോഗത്തിന് സംസ്കാരത്തെ തോൽപ്പിക്കാനാവില്ല; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ

International
  •  4 days ago
No Image

അൽ മംസാർ കോർണിഷ് വികസനം അവസാന ഘട്ടത്തിൽ; സ്ത്രീകൾക്കായി പ്രത്യേക ബീച്ചും അത്യാധുനിക സൗകര്യങ്ങളും

uae
  •  4 days ago
No Image

2026 ലോകകപ്പിലെ ഏറ്റവും ശക്തർ ആ ടീമാണ്: റൊണാൾഡീഞ്ഞോ

Football
  •  4 days ago
No Image

ഭക്ഷണം കഴിക്കുന്നതിനിടെ പാര്‍ക്കിലെ പൂളിലേക്ക് ചാടി; വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  4 days ago