HOME
DETAILS

ഉത്സവ സീസണില്‍ ഫ്‌ളിപ്പ് കാര്‍ട്ടിന് ഇരട്ടി ലാഭം; ഊഹക്കണക്കുകളില്‍ അഭിപ്രായം പറയാനില്ലെന്ന് ആമസോണ്‍

  
backup
October 28 2020 | 05:10 AM

flipp-cart-v-s-amazon-123-2020

ബംഗ്ലൂരു: വാള്‍മാര്‍ട്ടിന്റെ ഇന്ത്യന്‍ ഇ കൊമേഴ്‌സ് യൂനിറ്റായ ഫ്‌ളിപ്പ് കാര്‍ട്ടിന് ഈ ഉത്സവ സീസണില്‍ എതിരാളിയായ ആമസേണിനേക്കാള്‍ ഇരട്ടി ലാഭം. മാര്‍ക്കറ്റ് ട്രാക്കറായ റെഡ് സീര്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിലാണ് ഫ്‌ളിപ്പ് കാര്‍ട്ടിന്റെ നേട്ടം പറയുന്നത്.
ഇത് പോലുള്ള ഊഹക്കണക്കുകളില്‍ അഭിപ്രായം പറയാനില്ലെന്ന് ആമസോണ്‍ ഇന്ത്യയുടെ വക്താവ് അറിയിച്ചു. ഫ്‌ളിപ്പ് കാര്‍ട്ട് ഒന്നും പ്രതികരിച്ചിട്ടില്ല.
ആകെ ഇ.കൊമേഴ്‌സിന്റെ 90 ശതമാനവും ഫ്‌ളിപ്പ് കാര്‍ട്ടിന്റെയും ആമസോണിന്റെയും ചേര്‍ന്നുള്ള കച്ചവടമാണ്. ഒക്ടോബര്‍ 16 മുതല്‍ 21വരെ 29,000 കോടിയുടെ കച്ചവടമാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 55 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
''ആമസോണ്‍ പുറത്തായെന്ന് പറയുന്നില്ല, ഫ്‌ളിപ്പ് കാര്‍ട്ടിന് അവരുടെ പഴയ ശക്തിയില്‍ നിന്ന് ഏറെ മുന്നേ
റാന്‍ സാധിച്ചിരിക്കുന്നു'' റെഡ് സീര്‍ ഡയറക്ടര്‍ മ്രിഗാങ്ക് ഗുട്ഗുടിയ പറഞ്ഞു.
കൊവിഡും ലോക്ക്ഡൗണും  ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ വര്‍ധനവിന് കാരണമായി. സ്മാര്‍ട്ട് ഫോണാണ് ഓണ്‍ലൈന്‍ വിപണി കൈയ്യടക്കി കെണ്ടിരിക്കുന്നത്. ആകെ വിപണിയുടെ 47ശതമാനത്തോളം സ്മാര്‍ട്ട് ഫോണ്‍ കച്ചവടമാണ്. 27ശതമാനത്തോളം മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഈ സീസണില്‍ വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫാഷന്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെറിയ ഇടിവ് രേഖപ്പെടുത്തി.
17 ശതമാനം ഉണ്ടായിരുന്ന ഫാഷന്‍ വിപണി ഈ വര്‍ഷം 14ആയി കുറഞ്ഞു.
ഈ ഉത്സവ സീസണില്‍ ആമസോണും ഫ്‌ളിപ്പ് കാര്‍ട്ടും ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടുകൊള്ള ജനാധിപത്യ കക്ഷികൾ എല്ലാം ഒന്നിച്ചു പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യം: കപിൽ സിബൽ 

National
  •  21 days ago
No Image

സംസ്ഥാനത്ത് ഹെവി വാഹനങ്ങൾക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധം

Kerala
  •  21 days ago
No Image

കണ്ണൂരിൽ ട്രാവലർ മറിഞ്ഞ് അപകടം: 10 പേർക്ക്  പരുക്ക്

Kerala
  •  21 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി: സസ്പെൻഷന് മുൻഗണന; അന്തിമ തീരുമാനം നാളെ 

Kerala
  •  21 days ago
No Image

ഏഷ്യ കപ്പിന് മുമ്പേ സാമ്പിൾ വെടിക്കെട്ട്; സ്വന്തം മണ്ണിൽ മിന്നൽ സെഞ്ച്വറിയുമായി സഞ്ജു

Cricket
  •  21 days ago
No Image

ഡൽഹി മെട്രോയിൽ സീറ്റിന് വേണ്ടി യുവതികളുടെ പൊരിഞ്ഞ തല്ല്: വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ

National
  •  21 days ago
No Image

നബിദിനം സെപ്റ്റംബര്‍ അഞ്ചിന്; യുഎഇയിലെ താമസക്കാര്‍ക്ക് നീണ്ട വാരാന്ത്യം ലഭിക്കാന്‍ സാധ്യത

uae
  •  21 days ago
No Image

ഹൂതികളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌റാഈൽ; യെമനിൽ മിസൈൽ ആക്രമണം

International
  •  21 days ago
No Image

യുപിയിൽ വൈദ്യുതി വകുപ്പ് ഓഫീസിൽ ദളിത് എഞ്ചിനീയർക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം: ബിജെപിക്കെതിരെ രൂക്ഷ വിമർശനം

National
  •  21 days ago
No Image

ഡൽഹിയിൽ മുസ്‌ലിം ലീഗിന് ദേശീയ ആസ്ഥാനം: ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്തു

National
  •  21 days ago