കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബഹ്റൈന്‍ കെ എം സി സി ഹിദ്ദ്-അറാദ്-ഖലാലി ഘടകം രണ്ടാം വര്‍ഷത്തിലേക്ക്..
മനാമ: ബഹ്റൈന്‍ കെ എം സി സി യുടെ ഏരിയാ ഘടകമായ ഹിദ്ദ് , അറാദ് ,ഖലാലി പ്രവിശ്യാ കെ.എം.സി.സി കാരുണ്യപ്രവര്‍ത്തനങ്ങളുമായി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു.
കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ച്, ഭക്ഷണ കിറ്റ് വിതരണമുള്‍പ്പെടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് സംഘടനാ രണ്ടാം വാര്‍ഷിക ദിനം ആഘോഷിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധിക്കിടയിലും ഒട്ടേറെ സാമൂഹ്യ ക്ഷേമ ജീവ കാരുണ്യ പദ്ധതികള്‍ ഇതിനകം സംഘടനം നടത്തിയതായും പ്രസിഡന്‍റ് ഇബ്റാഹീം ഹസന്‍ പുറക്കാട്ടിരി അറിയിച്ചു.
ജാതി മത ഭേദമന്യേ കക്ഷി രാഷ്ട്രീയ സംഘടനാ വൈജാത്യമില്ലാതെ സകലരുടേയും സഹകരണത്തോടെയും പ്രോത്സാഹനത്തോടെയുമാണ് സംഘടന പ്രവര്‍ത്തനം നടക്കുന്നതെന്നും തുടര്‍ന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു.
രണ്ടാം വര്‍ഷത്തിലും സംഘടനാ ഭാരവാഹികളായ പ്രസിഡന്റ് ഇബ്റാഹീം ഹസന്‍ പുറക്കാട്ടിരി, വൈ പ്ര.ടി ടി അബ്ദുല്ല മൊകേരി, ഉമര്‍ ടി എം ചോറോട്, റിയാസ്.ടി എം ചോറോട്,ഹമീദ് ടി കെ ആയഞ്ചേരി, മുന്‍ സെക്രട്ടരി വലിയേടത്ത് റഷീദ് തലശ്ശേരി, സി.ബാബുല്‍ ഹുദ തിരുവനന്തപുരം, അശ്കർ.കെ.പി വയനാട്. മുഹമ്മദ് അജാസ് കൊയിലാണ്ടി, നിസാമുദ്ദിൻ വയനാട്, സജീര്‍ സി നാദാപുരം, ഇഖ്ബാൽ കോഴിക്കോട്, ബഷിർ ഗുരുവായുർ, കടമേരി സജീര്‍, അസീസ്, സത്താര്‍ എന്നിവരെല്ലാം സജീവമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."