ബാലഭാസ്‌ക്കറിന്റെ മരണം: വീണ്ടും അഴിയാക്കുരുക്കിലാക്കി കടയുടമയുടെ നിലപാട് മാറ്റം
കൊല്ലം: ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതക്ക് ആക്കം കൂട്ടി കൊല്ലത്തെ കടയുടമയുടെ നിലപാട് മാറ്റം.
കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് അപകടം നടന്ന ദിവസത്തെ സി.സി.ടി വി.ദൃശ്യങ്ങള്‍ താന്‍ ശേഖരിച്ചിരുന്നതായി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വാദം തള്ളിയാണ് കടയുടമ ഷംനാദ് രംഗത്തെത്തിയത്. പ്രകാശന്‍ തമ്പി ദൃശ്യങ്ങള്‍ കൊണ്ടുപോയിട്ടില്ലെന്നും ഇത്തരത്തില്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെ കേസ് വീണ്ടും അഴിയാക്കുരുക്കിലായി.
ത്യശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലം പള്ളിമുക്കിലെ കടയില്‍ നിന്നും ബാലഭാസ്‌ക്കര്‍ ജ്യൂസ് കുടിച്ചിരുന്നു.
ഇവിടത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ അന്വേഷണം തുടങ്ങിയശേഷം സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പി കൊണ്ടുപോയെന്ന് കട ഉടമയായ ഷംനാദ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
ദൃശ്യങ്ങള്‍ ശേഖരിച്ചതായി പ്രകാശന്‍ തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു കടയുടമയുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയത്. എന്നാല്‍ പ്രകാശന്‍ തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചതായി മൊഴി നല്‍കിയെന്ന വാര്‍ത്തയാണ് കടയുടമ നിഷേധിച്ചത്. തനിക്ക് ബാലഭാസ്‌ക്കറിനെ അറിയില്ലായിരുന്നെന്നും ഷംനാദ് പറഞ്ഞു.
എന്നാല്‍ കൊല്ലം വഴി യാത്ര ചെയ്യുമ്പോഴെല്ലാം ഈ കടയില്‍ ബാലഭാസ്‌ക്കര്‍ കയറാറുണ്ടായിരുന്നുവെന്നാണ് ബാലഭാസ്‌ക്കറിന്റെ സുഹൃത്ത് ഷുഹാസ് പറയുന്നത്. കേസില്‍ നിര്‍ണായകമായ സി.സി.ടി.വി ദൃശ്യങ്ങള്‍ വീെണ്ടടുത്താല്‍ മാത്രമേ വാഹനം ആരാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമാകൂ. ഇവിടെ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക്കിലെ ദൃശ്യങ്ങള്‍ വീെണ്ടടുക്കാന്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് അനേഷണ സംഘം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."