കരിപ്പൂര്‍ ടി.ടി ബസും ഫാസ്റ്റ് പാസഞ്ചറാകുന്നു; യാത്രക്ക് ഇനി കൂടുതല്‍ നിരക്ക്
കാസര്‍കോട്: കാസര്‍കോട്ടുനിന്നു രാത്രി അവസാന ബസായി ദേശീയപാത വഴി കരിപ്പൂര്‍ വിമാനത്താവളം വരെ ഓടുന്ന കെ.എസ്.ആര്.ടി.സി ടി.ടി ബസ് ഫാസ്റ്റ് പാസഞ്ചറാകുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ ഓടിയിരുന്ന വെള്ള കളര്‍ ബസ് മാറ്റി കഴിഞ്ഞ ദിവസം രാത്രി മുതല്‍ ചുകപ്പു കളര്‍ ബസ് ഓടി തുടങ്ങി.
നിലവില്‍ കാസര്‍കോട്-കണ്ടരണ്ടണ്ടണ്ടണ്ടിപ്പൂര് റൂട്ടില്‍ ഓടിയിരുന്ന ബസ് പ്രതിദിനം നല്ല കലക്ഷന്‍ നേടുന്നുണ്ട്. ഇതിനുമുന്നിലും പിന്നിലുമായി എറണാകുളത്തേക്കും മറ്റും ചില ദീര്‍ഘദൂര ബസുകള്‍ അധികൃതര്‍ ദേശീയപാത വഴി ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബസുകള്‍ മുഴുവന്‍ ദേശീയ പാത ഒഴിവാക്കി കാസര്‍കോട്ടുനിന്നു കാഞ്ഞങ്ങാട്ടേക്കു സംസ്ഥാന പാത വഴി ഓടുകയാണ്.
ഇതോടെ കാസര്‍കോട്ടുനിന്നു വൈകുന്നേരം ഏഴു കഴിഞ്ഞാല്‍ രാത്രി ഒന്പതിനു ദേശീയ പാത വഴി ഓടുന്ന കരിപ്പൂര്‍ വിമാനത്താവളം വരെ പോകുന്ന ടി.ടി ബസ് അവസാന ബസാകുകയും ചെയ്തു. ബസ് ഫാസ്റ്റ് പാസഞ്ചര്‍ ആകുന്നതോടെ യാത്രക്കാര്‍ക്ക് ബസ് ചാര്‍ജിനത്തില്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും.
കഴിഞ്ഞ ദിവസം ബസ് ട്രയല്‍ ഓടിയതോടെ ഇന്നു മുതല്‍ ബസ് ടി.ടി മാറി ഫാസ്റ്റ് പാസഞ്ചര്‍ ആയി ഓടുമെന്നാണ് വിവരം. നിലവില്‍ ഓരോ പോക്ക് വരവിലും മിനിമം ഇരുപതിനായിരത്തിലധികം രൂപ കലക്ഷന്‍ നേടുന്ന ബസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."