ഇരിക്കുന്നയിടത്ത് ഉച്ചയൂണെത്തിക്കാന്‍ പുലരി കുടുംബശ്രീ
കാസര്‍കോട്: ഉച്ചയൂണ് കഴിക്കാന്‍ ഇനി സിവില്‍ സ്റ്റേഷനിലെയും കോടതി കോംപ്ലക്‌സിലെയും പരിസരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ഹോട്ടലുകള്‍ അന്വേഷിച്ച് പോകേണ്ട. രുചികരമായ ലഞ്ച് ബോക്‌സ് ഓഫിസിലെ മേശപ്പുറത്തെത്തിച്ച് പുലരി കുടുംബശ്രീയാണ് അന്നപൂര്‍ണ കാറ്ററിങ് സര്‍വിസിങിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്നലെ സിവില്‍ സ്റ്റേഷനില്‍ എ.ഡി.എം എന്‍. ദേവിദാസ് ലഞ്ച് ബോക്‌സ് ഏറ്റുവാങ്ങി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചെമ്മനാട് സി.ഡി.എസിന്റെ കീഴിലുള്ള പുലരി കുടുംബശ്രീയാണ് ജില്ലയിലാദ്യമായി കാറ്ററിങ് സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. 'അമ്മരുചി'യുമായി അന്നപൂര്‍ണ കാറ്ററിങ് എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തിന് പുലരി കുടുംബശ്രീയിലെ ടി. ശാരദ, കെ. ലക്ഷ്മി, കെ. ശ്രീജ, കെ. ശ്യാമള എന്നിവരാണ് നേതൃത്വം നല്‍കുന്നത്. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രമാ മുരളി ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കൃത്രിമനിറങ്ങള്‍ ചേര്‍ക്കാത്ത നാടന്‍ ഭക്ഷണം കാസര്‍കോട് നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കൃത്യസമയത്ത് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിലൂടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉചിതമായ വരുമാനവും ലക്ഷ്യമിടുന്നുവെന്നും സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ രമാ മുരളി പറഞ്ഞു. വെജ്, നോണ്‍ വെജ് കറികള്‍, പച്ചരി, പുഴുക്കലരി ചോറ് എന്നിവ സ്റ്റീല്‍ ലഞ്ച് ബോക്‌സില്‍ വിതരണം ചെയ്യും.
അവധി ദിനങ്ങള്‍ ഒഴിച്ച് ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ ഓര്‍ഡറിനനുസരിച്ച് ഉപഭോക്താവിനു മുന്നിലെത്തിക്കും. മണ്ടണ്ടണ്ടണ്ടൂണ്ടന്നിനു ലഞ്ച് ബോക്‌സ് തിരികെയെടുക്കാന്‍ പുലരി ടീം തിരികെയെത്തും. 9539748054, 9809140950 എന്നീ നമ്പറുകളില്‍ ലഞ്ച് ബോക്‌സ് ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."