സാക്ഷരതാ സന്ദേശവുമായി സൈക്കിളില്‍ ഭാരത യാത്ര
പയ്യോളി: രാജ്യത്തെ സമ്പൂര്‍ണ സാക്ഷരതയിലെത്തിക്കാനുള്ള ബോധവല്‍ക്കരണ സന്ദേശവുമായിസൈക്കിളില് ഭാരതയാത്ര നടത്തുകയാണ് ആദിത്യ കുമാരന്. ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദിലെ സലേംപൂര്‍ സ്വദേശിയായ ആദിത്യകുമാരന് (49) പതിനഞ്ച് സംസ്ഥാനങ്ങളിലെ സഞ്ചാരത്തിനു ശേഷം കേരളത്തിലെത്തി. ലഖ്നൗവിലെ ഹസ്റത്ത് ഗഞ്ചില്‍നിന്നും 2012 ജനുവരി 12 ന് പുറപ്പെട്ടതാണ്. ന്യൂഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, കാശ്മിര്‍, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ 60,000 കിലോമീറ്റര്‍ താണ്ടിയാണ് കേരളത്തിലെത്തിയതെന്നും സൈക്കിള്‍ ഗുരുജിയായി സ്വയം വിശേഷിപ്പിക്കുന്ന ആദിത്യകുമാരന് പറഞ്ഞു.
ദിവസേന 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഗ്രാമത്തിലൂടെയാണ് യാത്ര. രാജ്യത്തിന്റെ വികസനത്തിന് ചേരി പ്രദേശങ്ങളിലെയും മറ്റും കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരണം നടത്തുക എന്നതാണ് പ്രധാന ലക്ഷ്യം. 1995 ല്‍ ബയോളജിയില്‍ ബി.എസ്.സി കഴിഞ്ഞ ആദിത്യ കുമാര്‍ കഴിഞ്ഞ 23 വര്‍ഷത്തിനിടയില്‍ രണ്ട് ലക്ഷം കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയതായി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."